ജാതിയുടെ പേരില്‍ ക്ഷേത്രത്തില്‍ നിന്ന് ഇറക്കിവിട്ട സ്ത്രീയെ വീട്ടില്‍ ചെന്ന് കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: ജാതിയുടെ പേരില്‍ ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ഇറക്കിവിട്ട സ്ത്രീയെ അവരുടെ വീട്ടില്‍ ചെന്ന് കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ചെങ്കല്‍പ്പേട്ട് ജില്ലയില്‍ നരിക്കുറവ, ഇരുള സമുദായത്തില്‍പെട്ടവര്‍ താമസിക്കുന്ന പൂഞ്ചേരിയിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി അശ്വതി എന്ന യുവതിയുടെ വീട് സന്ദര്‍ശിച്ചത്. അശ്വതിയുടെ കുടുംബാംഗങ്ങളുമായും പരിസരവാസികളോടും സംവദിച്ച അദ്ദേഹം ഗ്രാമീണരുടെ എല്ലാ പരാതികളും കേള്‍ക്കുകയും നിവേദനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. 

റോഡുകളുള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് സ്റ്റാലിന്‍ ഉറപ്പുനല്‍കി. പ്രദേശത്തെ ജനങ്ങള്‍ക്ക് പട്ടയവും റേഷന്‍കാര്‍ഡും ജാതി സര്‍ട്ടിഫിക്കറ്റുമുള്‍പ്പെടെ വിതരണം ചെയ്തു. പൂഞ്ചേരിയിലെ 81 കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭൂമി, സ്‌കൂളുകളില്‍ അധിക ക്ലാസ് മുറികള്‍, അംഗണ്‍വാടി നിര്‍മ്മിക്കാനുളള തുക തുടങ്ങി 5.53 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചാണ് സ്റ്റാലിന്‍ മടങ്ങിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ടാഴ്ച്ച മുന്‍പാണ് മഹാബലിപുരത്തെ പെരുമാള്‍ ക്ഷേത്രത്തില്‍ നടന്ന അന്നദാനത്തില്‍ നിന്ന് അശ്വതിയെയും കുഞ്ഞിനെയും ഇറക്കിവിട്ടത്. നരിക്കുറവര്‍ വിഭാഗത്തില്‍ പെട്ടവര്‍ പന്തിയിലിരിക്കാന്‍ അര്‍ഹരല്ല എന്നാണ് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞത്. സര്‍ക്കാര്‍ വകുപ്പിന് കീഴിലുളള ക്ഷേത്രത്തില്‍ വച്ച് തനിക്കും തന്റെ സമുദായാംഗങ്ങള്‍ക്കും നേരിടേണ്ടിവന്ന അപമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് യുവതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാവുകയായിരുന്നു. തുടര്‍ന്ന് ദേവസ്വം മന്ത്രി നേരിട്ടെത്തി യുവതിയോടൊപ്പം ക്ഷേത്രത്തിലിരുന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി യുവതിയുടെ വീട് സന്ദർശിച്ചത്. 

Contact the author

National Desk

Recent Posts

National Desk 14 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 14 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 18 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 20 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More