ഡല്‍ഹി: രാജ്യത്ത് സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സിന് എടുക്കാതെ 11 കോടി ജനങ്ങളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാളവ്യ. ഇക്കാര്യം ചര്‍ച്ച ചെയ്യുവാന്‍ സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗം നാളെ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സമയപരിധി അവസാനിച്ചിട്ടും രണ്ടാം ഡോസ് വാക്സിന് എടുക്കാത്തവരിലും ആദ്യ ഡോസ് വാക്സിന് പോലും സ്വീകരിക്കാത്തവരിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് മന്ത്രിമാരുടെ യോഗം നാളെ ചേരുന്നത്. ഡല്‍ഹി വിജ്ഞാന് ഭവനിലാണ് മന്ത്രിമാരുടെ യോഗം ചേരുന്നത്.
കാലാവധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സിന് എടുക്കാത്തവരുടെ എണ്ണം കൂടുന്നതിലാണ് അടിയന്തിരമായി മന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. വാക്സിനേഷന് കേന്ദ്രങ്ങളില്‍ വാക്സിന് യഥേഷ്ടം ലഭ്യമായിരിക്കുമ്പോള്‍ ആളുകള്‍ വാക്സിനോട് വിമുഖത കാണിക്കുന്നത് ആശങ്കയുയര്‍ത്തുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിന് കര്‍മപദ്ധതികള്‍ തയ്യാറാക്കാന്‍ നാളത്തെ യോഗത്തില്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കണക്കുകള്‍ അനുസരിച്ച് രാജ്യത്തിലെ 75% ആളുകളും ആദ്യഡോസ് വാക്സിന് സ്വീകരിച്ചിട്ടുണ്ട്. രണ്ടു ഡോസും സ്വീകരിച്ച് വാക്സിനേഷന് പൂര്‍ത്തീകരിച്ചത് 31 ശതമാനത്തോളം പേരാണ്. വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കുള്ള വാക്സിനേഷന് വിതരണം സംബന്ധിച്ചും യോഗത്തില്‍ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കേന്ദ്രം ചര്‍ച്ച നടത്തും.