മയോനിസ് അപകടകരിയോ

മയോനിസ് തീറ്റക്കാർ അറിയാൻ

90 കളുടെ അവസാനത്തോടെ അറേബ്യൻ ഭക്ഷണങ്ങള്‍ കേരളത്തിൽ വ്യാപകമായതോടെയാണ് മയോണനിസും മലയാളികുടെ തീൻ മേശയിലെത്തിയത്. ഷവർമ, അൽഫഹം, ഷവായ, സാൻവിച്ച്, ബർ​ഗർ കുഴിമന്തി തന്തൂർ തുടങ്ങിയ വിഭവങ്ങൾക്ക് ഒപ്പമാണ് പ്രധാനമായും മയോനിസ് വിളമ്പുന്നത്. അമേരിക്കൻ, മെക്സിക്കൻ ഇറ്റാലിയൻ വിഭവങ്ങൾക്കും മയോനിസ് കൂടിയേതീരു.

എന്താണ് മയോനിസ്?

എണ്ണ, മുട്ടയുടെ വെള്ള, വിനാ​ഗിരി അല്ലെങ്കിൽ നാരങ്ങാ നീര് എന്നിവയുടെ മിശ്രിതമാണ് മയോനിസ്. മണവും രുചിയും കൊണ്ട് നമ്മെ കീഴ്പ്പെടുത്തുന്ന ഈ കുഴമ്പ് രൂപത്തിലുള്ള മിശ്രിതത്തിൽ ഉപ്പും, കുരുമുളകും,വെളുത്തുള്ളിയും,  മറ്റ് സു​ഗന്ധ​ദ്രവ്യങ്ങളും ചേർക്കാറുണ്ട്.

മയോനിസ് അപകടകാരിയോ?

മുട്ടയുടെ വെള്ള, എണ്ണ, എന്നിവയുടെ മിശ്രിതം കുഴമ്പ് രൂപമാകും വരെ മിക്സിയിൽ അടിച്ചാണ് മയോനിസ് സാധാരണയായി ഉണ്ടാക്കുന്നത്.  നിർമാണത്തിലോ , സൂക്ഷിക്കുന്നതിലോ പിഴച്ചാൽ മാരക ബാക്റ്റീരിയ മയോനിസിലെത്തും. വീട്ടിൽ ഉണ്ടാക്കുന്ന മയോണിസ് അപകടകാരിയാകാനുള്ള സാധ്യതയേറെയാണ്. 

വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നവയിൽ പ്രിസർവേറ്റീവ്സും മറ്റും ചേർത്താണ് ബാക്റ്റീരിയയെ പ്രതിരോധിക്കുന്നത്. എണ്ണയുടെ അമിത ഉപയോ​ഗം കൊണ്ട് ഫാറ്റ് ആണ് മയോനിസിലെ പ്രധാന ഘടകം. ഒരു സ്പൂൺ മയോനിസിൽ ഏകദേശം 94 കലോറിയാണുള്ളത്. ഫാറ്റിന്‍റെ കലവറയായതിനാൽ കൊളസ്ട്രോൾ, ഷു​ഗർ, അമിത വണ്ണം എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവർ മയോനിസ് ഒരു കാരണവശാലും കഴിക്കരുത്. അതു കൊണ്ട്തന്നെ മയോനിസ് ആരോ​ഗ്യത്തിന് ഒട്ടും നല്ലതല്ലെന്ന് നിസ്സംശയം പറയാം

Contact the author

Web Desk

Recent Posts

Web Desk 3 months ago
Food Post

ദിവസവും ഓട്സ് കഴിച്ചാല്‍ നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നത്

More
More
Web Desk 2 years ago
Food Post

എവിടെയും പൊരുത്തപ്പെട്ടുപോകുന്ന ഉത്തമ വളർത്തുമത്സ്യമാണ് തിരുത

More
More
Web Desk 2 years ago
Food Post

പാവപ്പെട്ടവന്‍റെ കാരക്ക, പണക്കാരന്‍റെ അജ്‌വ; പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം

More
More
Web Desk 2 years ago
Food Post

ഡയറി മില്‍ക്കിന്‍റെ വലിപ്പം കുറച്ച് കമ്പനി; വിലയില്‍ മാറ്റമില്ല

More
More
Web Desk 2 years ago
Food Post

ചെമ്പരത്തിച്ചായ നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കും- കെ പി സമദ്

More
More
Food Post

കിഴങ്ങിനു തീവില: മക്‌ഡൊണാൾഡ്സ് ഇനി വാരിക്കോരി ഫ്രഞ്ച് ഫ്രൈസ് കൊടുക്കില്ല

More
More