പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ചു; വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ

ശ്രീനഗര്‍: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ചതിന് ജമ്മു കശ്മീരിലെ രണ്ട് മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. ശ്രീ നഗര്‍ മെഡിക്കല്‍ കോളേജിലെയും ഷേറേ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെയും വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് യുഎപിഎ ചുമത്തി കേസെടുത്തിരിക്കുന്നത്.

ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ തെളിവായെടുത്ത് കരണ്‍ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയടക്കമുളള നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മത്സരത്തിനുശേഷം പാക്കിസ്ഥാന്‍ ടീമിനെ ആദ്യം അഭിനന്ദിച്ചത് വിരാട് കോഹ്ലിയാണ്. വിജയാഘോഷങ്ങളെ ആ സ്പിരിറ്റില്‍ എടുക്കണമെന്നാണ് മെഹ്ബൂബ പറഞ്ഞത്. മറ്റൊരു ടീമിനെ പിന്തുണച്ചത് തെറ്റായി തോന്നുന്നുണ്ടെങ്കില്‍ അത് തിരുത്താനുളള ഇടപെടലുകളാണ് നടത്തേണ്ടതെന്ന് കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് നേതാവ് സജാദ് ലോണ്‍ പറഞ്ഞു. യുഎപിഎ ചുമത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിക്കുപിന്നാലെ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വലിയ തോതിലുളള വിദ്വേഷ പ്രചാരണങ്ങളും സൈബര്‍ ആക്രമണങ്ങളുമാണ് നടന്നത്. ഷമി മുസ്ലീമാണെന്നും പാക്കിസ്ഥാനോട് പണം വാങ്ങി ഷമിയാണ് കളിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് എന്നും തുടങ്ങി അങ്ങേയറ്റം വര്‍ഗീയ കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഒരു പ്രത്യേക വിഭാഗത്തില്‍ നിന്നുണ്ടായത്.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 5 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 6 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More