ഫേസ്ബുക്ക് ഇന്ത്യയില്‍ മുസ്ലീം വിരുദ്ധത വളര്‍ത്താന്‍ സഹായിച്ചുവെന്ന് റിപ്പോര്‍ട്ട്‌

ഇന്ത്യയില്‍ മുസ്ലീം വിരുദ്ധത വളര്‍ത്താന്‍ ഫേസ്ബുക്ക് സഹായിച്ചുവെന്ന് റിപ്പോര്‍ട്ട്. വര്‍ഗീയ പരാമര്‍ശങ്ങളും വ്യാജ വാര്‍ത്തകളും നീക്കുന്നതില്‍ ഫേസ്ബുക്ക് പക്ഷപാതം കാണിച്ചുവെന്നും 2019 മുതല്‍ ഇന്ത്യയിലുണ്ടായ മുസ്ലീം വിരുദ്ധ ആക്രമണങ്ങളെ സഹായിച്ചുവെന്നുമാണ് ദി വാള്‍സ്ട്രീറ്റ് ജേണല്‍  റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ പൗരത്വനിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ നടന്നത് 2019 ഡിസംബറിലാണ്. തുടര്‍ന്നുളള മാസങ്ങളില്‍ മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും സന്ദേശങ്ങളും ഫേസ്ബുക്കിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും പ്രചരിച്ചുവെന്നും വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസ്ലീങ്ങളാണ് ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിനുകാരണമെന്നും രാജ്യത്തെ മുസ്ലീങ്ങള്‍ ഹിന്ദു യുവതികളെ വിവാഹം ചെയ്ത് ഇന്ത്യയെ ഇസ്ലാം രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്നും തുടങ്ങി ഹിന്ദുക്കളുടെ ജീവന്‍ അപകടത്തിലണ്, മുസ്ലീങ്ങള്‍ നമ്മെ കൊല്ലും എന്നുവരെയുളള വര്‍ഗീയ വിദ്വേഷം പരത്തുന്ന സന്ദേശങ്ങളാണ് ഫേസ്ബുക്കിലൂടെ പ്രചരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം, ഫേസ്ബുക്ക് തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്ന് കമ്പനി മുന്‍ ഡാറ്റ സയന്‍റിസ്റ്റ് സോഫി ഷാന്‍ങ് വെളിപ്പെടുത്തിരുന്നു. കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പിലാണ് ബി ജെ പിക്ക് ഫേസ്ബുക്കിന്‍റെ സഹായം കിട്ടിയത്. തെരഞ്ഞെടുപ്പില്‍ പ്രത്യേക സ്വാധീനമുണ്ടാക്കുവാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ബിജെപിയൊഴികെ ബാക്കിയെല്ലാ പാര്‍ട്ടികളുടെയും അക്കൌണ്ടിനെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിച്ചെന്നും, എന്നാല്‍ ബിജെപിയോട് പ്രത്യേക താത്പര്യം കാണിച്ചുവെന്നും സോഫി ഷാന്‍ങ് വെളിപ്പെടുത്തിയിരുന്നു. 

ബിജെപിയും, ഫേസ്ബുക്കും തമ്മിലുള്ള അവിശുദ്ധ ബന്ധം ഇതിനുമുന്‍പും ചര്‍ച്ചയായിരുന്നു. തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌രംഗ് ദളിനോട് ഫേസ്ബുക്ക് മൃദുസമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും, ഡല്‍ഹി കലാപത്തില്‍ ഫേസ്ബുക്കിലൂടെ പ്രചരിച്ച വിദ്വേഷ പോസ്റ്റുകളില്‍ നിന്ന് ഫേസ്ബുക്ക് ലാഭമുണ്ടാക്കിയെന്നുമാണ് മുന്‍ ജീവനക്കാരന്‍ മാര്‍ക്ക് ലൂക്കി പറഞ്ഞത്. 

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 10 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 10 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 11 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 12 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More