'ഷാറൂഖ് ഖാന്‍ മാന്യനാണ്'; പിന്തുണച്ച് നടി സ്വരാ ഭാസ്‌കര്‍

മുംബൈ: ബോളീവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാറൂഖ് ഖാന് പിന്തുണ പ്രഖ്യാപിച്ച് നടി സ്വരാ ഭാസ്‌കര്‍. ഷാറൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ ജാമ്യം നിഷേധിച്ച് ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന സാഹചര്യത്തിലാണ് സ്വരാ ഭാസ്‌കര്‍ ഷാറൂഖിനെയും കുടുംബത്തെയും പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.'ഷാറൂഖ് ഖാന്‍ ദയാവായ്പ്പിന്റെയും മാന്യമായ പെരുമാറ്റത്തിന്റെയും ഉദാഹരണമാണ്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഇന്ത്യയുടെ മഹത്തായ ആശയങ്ങളെ പ്രതിനിതീകരിക്കുന്നയാളാണ്. അദ്ദേഹം എന്നും എനിക്ക് പ്രചോദനമാണ്. ഷാറൂഖിനും ഗൗരിക്കും എല്ലാ സ്‌നേഹവും പ്രാര്‍ത്ഥനകളും' സ്വരാ ഭാസ്‌കര്‍ ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനെ കാണാന്‍ ഇന്ന് ഷാറൂഖ് ഖാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലെത്തിയിരുന്നു. കാറിനുപുറത്തിറങ്ങിയ അദ്ദേഹത്തെ മാധ്യമപ്രവര്‍ത്തകരുടെ സംഘം വളഞ്ഞ സംഭവം ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ മനുഷ്യത്തമില്ലാത്ത പ്രവൃത്തിയെ രൂക്ഷമായി വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബ് രംഗത്തെത്തിയിരുന്നു.

'തകര്‍ന്ന ഹൃദയവുമായി മകനെ കാണാന്‍ പോകുന്ന അച്ഛനെ കഴുതപ്പുലികളെപ്പോലെ വേട്ടയാടുകയാണ് ടെലിവിഷന്‍ ക്യാമറകള്‍... അജ്മല്‍ കസബിനെ പാര്‍പ്പിച്ചിരിക്കുന്ന അതേ ജയിലിലാണ് ആര്യന്‍ ഖാനുളളത് എന്നാണ് ഇക്കൂട്ടരുടെ അവകാശവാദം. അധികാരത്തിലിരിക്കുന്നവരുടെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് മറ്റൊരു വഴി തേടുന്ന നമ്മുടെ രാജ്യം അതിന്റെ വില്ലനെ കണ്ടെത്തിയിരിക്കുന്നു' റാണാ അയ്യൂബ് ട്വീറ്റ് ചെയ്തു. 

Contact the author

Web Desk

Recent Posts

Web Desk 19 hours ago
National

മുല്ലപ്പെരിയാര്‍ ഒരു ജലബോംബ്: മലയാളികള്‍ വെളളം കുടിച്ചും തമിഴര്‍ വെളളം കുടിക്കാതെയും മരിക്കും- എം എം മണി

More
More
National Desk 21 hours ago
National

പണമില്ലാത്തതിനാല്‍ ഐ ഐ ടി സീറ്റ് നഷ്ട്ടപ്പെട്ട ദളിത് വിദ്യാര്‍ഥിയുടെ ഫീസടച്ച് ഹൈക്കോടതി ജഡ്ജ്‌

More
More
Web Desk 1 day ago
National

'ബംഗാളിലേക്ക് വരൂ, ബിജെപി ഒരു ചുക്കും ചെയ്യില്ല' ; മുനവ്വര്‍ ഫാറൂഖിയോട് തൃണമൂല്‍ കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

തെറ്റു ചെയ്തതുകൊണ്ടാണ് മോദി ചര്‍ച്ചകളെ ഭയക്കുന്നത്; നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയമെന്ന് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

'ആരുപറഞ്ഞു ലോക്‌സഭ ആകര്‍ഷകമല്ലെന്ന്?'; വനിതാ എംപിമാര്‍ക്കൊപ്പമുളള ഫോട്ടോ പങ്കുവച്ച് ശശി തരൂര്‍

More
More
National Desk 1 day ago
National

ഇരുസഭകളും ബില്‍ പാസാക്കി; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു

More
More