സംഘപരിവാര്‍ സദാചാര പൊലീസിംഗിനെ ന്യായീകരിച്ച കര്‍ണാടക മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് അഭിഭാഷക സംഘടന

ബാംഗ്ലൂര്‍: സംഘപരിവാര്‍ സദാചാര പൊലീസിംഗിനെ ന്യായീകരിച്ച കര്‍ണാടക മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ഓള്‍ ഇന്ത്യ ലോയേഴ്‌സ് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ്. സമൂഹത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ കുറയുമ്പോഴാണ് സദാചാര പൊലീസിംഗ് ഉണ്ടാകുന്നതെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വിവാദ പരാമര്‍ശം. മുഖ്യമന്ത്രിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. അതുകൊണ്ട്  പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയാന്‍ അദ്ദേഹം തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കും. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട്  അഭിഭാഷക സംഘടന മുഖ്യമന്ത്രിക്ക് അയച്ച നോട്ടിസില്‍ കർണാടകയിൽ വർദ്ധിച്ചുവരുന്ന വർഗീയ അക്രമണങ്ങളുടെ പട്ടികയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ നടത്തുന്ന പരസ്യ പ്രസ്താവനകള്‍ പല രീതിയില്‍ വ്യാഖ്യാനിക്കാന്‍ ഇടവരും. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇത്തരം പ്രസ്താവനകളിലൂടെ സാമൂഹിക വിരുദ്ധര്‍ നിയമം കൈയിലെടുക്കാനുള്ള ശ്രമം നടത്തും. ഇത് സമൂഹത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും അഭിഭാഷക സംഘടന പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു അധാര്‍മ്മിക പ്രവര്‍ത്തനത്തിന്‍റെ ബാക്കി പത്രമാണ് സദാചാര പൊലീസിംഗ് എന്നാണ് ബസവരാജ് ബൊമ്മെ പറഞ്ഞത്. എല്ലാവര്‍ക്കും സമൂഹത്തില്‍ ഒരേപോലെ ജീവിക്കുവാന്‍ ചില ധാര്‍മിക മൂല്യങ്ങള്‍ ആവശ്യമാണ്. ഇതിനെതിരെ ചെറുപ്പക്കാര്‍ പ്രവര്‍ത്തിക്കുന്നത് ശരിയല്ല. ഇത്തരം പ്രവണതകളുണ്ടാകുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ എന്നവണ്ണം സദാചാര പൊലീസിംഗ് ഉണ്ടാകുന്നതിനെ എതിര്‍ക്കാന്‍ സാധിക്കില്ല. ക്രമസമാധാനം ഉറപ്പുവരുത്തുകയെന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. അതുപോലെ പൊതു സമൂഹവും ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ പൊതു സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധമായിരുന്നു ഉയര്‍ന്നുവന്നത്.

Contact the author

Web Desk

Recent Posts

National Desk 20 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 23 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More