മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്; ഇത്തവണ അഖില്‍ അക്കിനേനി ചിത്രമായ ഏജന്‍റില്‍

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്. നാഗാര്‍ജുന-അമല ദമ്പതികളുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയുടെ പുതിയ ചിത്രം 'ഏജന്റില്‍' പ്രതിനായക വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടി പട്ടാളക്കാരനായാണ് എത്തുക എന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുളള ചിത്രത്തിന്റെ ആദ്യഘട്ടം ഹൈദരാബാദില്‍ ആരംഭിച്ചു. തുടര്‍ ചിത്രീകരണങ്ങള്‍ക്കായി മമ്മൂട്ടി മറ്റന്നാള്‍ യൂറോപ്പിലേക്ക് തിരിക്കും. 'സൈറാ നരസിംഹ റെഡ്ഡി'യുടെ സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡിയാണ് ഏജന്റിന്റെ സംവിധായകന്‍.

ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സീരീസായ ബോണിലെ കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുളള കഥാപാത്രമാവും അഖിലിന്റെതെന്നാണ് റിപ്പോര്‍ട്ട്. പുതുമുഖം സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. ഹിപ്പ്‌ഹോപ്പ് തമിഴയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 2019-ല്‍ പുറത്തിറങ്ങിയ 'യാത്ര' യാണ് മമ്മൂട്ടി അഭിനയിച്ച അവസാന തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് പറയുന്ന ചിത്രം മമ്മൂട്ടിക്ക് തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മമ്മൂട്ടിയുടേതായി മലയാളത്തില്‍ പുറത്തിറങ്ങാനിരിക്കുന്നത് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മയാണ്. താടിയും മുടിയും നീട്ടി ഗെറ്റപ്പിലുളള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. 

Contact the author

Web Desk

Recent Posts

Movies

എലികളെയും പാമ്പുകളെയും കയ്യിലേന്തി സൂര്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗോത്ര ജനത

More
More
Web Desk 6 days ago
Movies

ഒരു പാലത്തിനപ്പുറമുളള മറ്റൊരു ലോകമാണ് ചുരുളി; ഇഷ്ടപ്പെട്ടെന്ന് എന്‍ എസ് മാധവന്‍

More
More
Movies

ചുരുളിയിലെ തെറിവിളി സിനിമയുടെ ആത്മാവ് നഷ്ടപ്പെടാതിരിക്കാന്‍- വിനയ് ഫോര്‍ട്ട്‌

More
More
Web Desk 2 weeks ago
Movies

'മരക്കാര്‍' ആമസോണ്‍ പ്രൈമിന് വിറ്റത് 90 കോടിക്ക് മുകളില്‍

More
More
Web Desk 3 weeks ago
Movies

'മരക്കാര്‍' ഒ ടി ടിക്ക് നല്‍കിയത് മോഹന്‍ലാലിന്‍റെ അനുവാദത്തോടെ - ആന്‍റണി പെരുമ്പാവൂര്‍

More
More
Movies

'മരക്കാര്‍' എന്തായാലും തിയേറ്ററിലേക്കില്ല; ആമസോണ്‍ പ്രൈം ശരണം

More
More