ലൈംഗിക ദാരിദ്രമനുഭവിക്കുന്ന മനോരോഗികളാണ് വിമര്‍ശിക്കുന്നത്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്: ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിനെതിരെ വിമര്‍ശനങ്ങളുന്നയിച്ചവര്‍ക്കെതിരെ കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മുസ്ലീം വിവാഹത്തെക്കുറിച്ച് ധാരണയുളള ആര്‍ക്കും ആശയക്കുഴപ്പമുണ്ടാകാന്‍ സാധ്യതയില്ലെന്നും ലൈംഗിക ദാരിദ്രമനുഭവിക്കുന്ന മനോരോഗികളാണ് വിമര്‍ശനങ്ങള്‍ക്ക് പിന്നിലെന്നുമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത്.

കാസര്‍ഗോഡ് മുസ്ലീം ഭൂരിപക്ഷമുളള ജില്ലയാണ്. മുസ്ലീം വിവാഹങ്ങള്‍ക്ക് നിക്കാഹും കല്യാണവും വേറേ വേറേയാണ് നടക്കുന്നത്. താന്‍ വിവാഹ വേദിയിലെത്തിയ സമയത്ത് വധുക്കള്‍ വസ്ത്രം മാറാനായി പോയിരുന്നു. തനിക്ക് മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനുളളതിനാല്‍ വേഗം വേദിയിലുണ്ടായിരുന്ന വരന്മാര്‍ക്കൊപ്പം ഫോട്ടോ എടുക്കുകയായിരുന്നു. ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ചിത്രത്തിനടിയില്‍ വന്ന കമന്റുകള്‍ മുസ്ലീം വിവാഹങ്ങളെക്കുറിച്ച് ധാരണയുളള ഒരാള്‍ക്കും വരാന്‍ സാധ്യതയില്ലാത്തവയാണ്. വ്യാപകമായി വരന്മാരെ പരിഹസിക്കാന്‍ തുടങ്ങിയതോടെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത് എന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിശദീകരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കഴിഞ്ഞ ദിവസം രണ്ട് യുവാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇന്ന് വിവാഹിതരായ മഞ്ചേശ്വരത്തെ സിനാനും ഷഫീഖിനുമൊപ്പം എന്ന തലക്കെട്ടോടെയാണ് ഉണ്ണിത്താന്‍ ചിത്രം പങ്കുവച്ചത്. വിവാഹവേദിയിലെ വധുക്കളുടെ അഭാവമാണ് ചിത്രത്തിനെതിരെ വിമര്‍ശനങ്ങളുയരാനുണ്ടായ കാരണം.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More
Web Desk 3 days ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പിഡിപി പിന്തുണ ഇടതുമുന്നണിക്ക്

More
More
Web Desk 4 days ago
Keralam

ബസുകളില്‍ ലഘുഭക്ഷണ സൗകര്യമൊരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

More
More
Web Desk 4 days ago
Keralam

കെ ബാബുവിന്റെ വിജയം ശരിവെച്ച ഹൈക്കോടതി വിധി വിചിത്രം- എം സ്വരാജ്

More
More