ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാവും, പാവങ്ങളെ സഹായിക്കും- ആര്യന്‍ ഖാന്‍

മുംബൈ: താന്‍ ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാവുമെന്നും പാവങ്ങളെ സഹായിക്കുമെന്നും ആര്യന്‍ ഖാന്‍. മയക്കുമരുന്നുകേസില്‍ അറസ്റ്റിലായി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റടിയിലുളള ആര്യന്‍ കൗണ്‍സിലിംഗിനിടെ എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയോടാണ് മനസുതുറന്നത്. സമൂഹത്തിന്റെ അഭിവൃദ്ധിക്കായും ദരിദ്രരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും ഉന്നമനത്തിനായും പ്രവര്‍ത്തിക്കും. ജീവിതത്തിലിനി ഒരിക്കലും തെറ്റായ വഴികളിലൂടെ സഞ്ചരിക്കില്ല. അന്തസ്സോടെ ജോലി ചെയ്ത് പിതാവിന് അഭിമാനമാവും എന്ന് ആര്യന്‍ ഖാന്‍ സമീര്‍ വാങ്കഡെയ്ക്ക് ഉറപ്പുനല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്യന്‍ ഖാനൊപ്പം കേസില്‍ അറസ്റ്റിലായ മറ്റുളളവരെയും കൗണ്‍സലിംഗിന് വിധേയരാക്കിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആഡംബര കപ്പലിലെ പരിപാടിക്കിടെ മയക്കുമരുന്നു ഉപയോഗവുമായി ബന്ധപ്പെട്ടാണ് ആര്യനെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം അറസ്റ്റ് ചെയ്തത്. 13 ഗ്രാം കൊക്കെയ്‌നും 21 ഗ്രാം ചരസും 22 എംഡിഎംഎ ഗുളികകളും 5 ഗ്രാം എംഡിയുമാണ് കപ്പലില്‍ നിന്ന് പിടിച്ചെടുത്തത്. ആര്യന്‍ ഖാന്‍റെ ലെന്‍സ് കെയ്സില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും, പിന്നീട് ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയില്ലെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം വ്യക്തമാക്കിയിരുന്നു. 1.33 ലക്ഷം രൂപയുടെ മയക്കുമരുന്നാണ് കപ്പലില്‍ നിന്ന് പിടിച്ചെടുത്തത്. ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷയില്‍ കോടതി ഈ മാസം 20 നാണ് വിധി പറയുന്നത്.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More