ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴയാണ്. പലയിടങ്ങളിലും ഉരുള്‍പൊട്ടലും, വെള്ളപൊക്കവും മൂലം ജന ജീവിതം ദുസ്സഹമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദുരിത്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുമ്പോഴോ , വീടുകളില്‍ നിന്ന് ക്യാമ്പുകളിലേക്ക് മാറുമ്പോഴോ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീഴാന്‍ സാധ്യതയുണ്ട്. ഈ സമയങ്ങളില്‍ ശ്രദ്ധിക്കേണ്ടതും, ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളാണ് ഇനി പറയുന്നത്.

  • ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ഉടന്‍ ഓണ്‍ ആക്കരുത്. അത് ഓഫാക്കി വയ്ക്കുക, ഫോണ്‍ പ്രവര്‍ത്തന ക്ഷമമാണെങ്കില്‍ പോലും കുറച്ച് സമയം ഉപയോഗിക്കാതെ ഇരിക്കുക.
  • ഉണങ്ങിയ തുണിയോ, പേപ്പറോ ഉപയോഗിച്ച് വെള്ളം തുടക്കുക.
  • ഫോണ്‍ കുലുക്കുകയോ, ബട്ടണുകള്‍ ഞെക്കുകയോ അരുത്. അതോടൊപ്പം ഫോണിന്‍റെ ചാർജർ പോയിന്‍റിലേക്കോ മറ്റ് ഭാഗങ്ങളിലോ ഊതരുത്. ഇത് വെള്ളം അകത്തേക്ക് കയറുവാനെ സഹായിക്കൂ.
  • ഫോണ്‍ ഓഫ്‌ ചെയ്തതിനു ശേഷം സിം, മെമ്മറി കാര്‍ഡ്‌, ബാറ്ററി എന്നിവ ഊരിവെക്കുക . (എല്ലാ ഫോണിലും ഇവ ഊരിവെക്കാന്‍  സാധിക്കണമെന്നില്ല)
  •  ഡ്രയർ, മൈക്രോവേവ് എന്നിവ ഉപയോഗിച്ച് ഫോൺ ചൂടാക്കാന്‍ ശ്രമിക്കുന്നവരുണ്ട്, ചിലര്‍ ഫോണ്‍ ചൂട് വെള്ളത്തില്‍ വീണാല്‍  ഫ്രീസറിലും വെക്കും. രണ്ടും അപകടകരമാണ്.
  • ഫോണ്‍ നല്ല ആഴമുള്ള വെള്ളത്തിലേക്കാണ് വീഴുന്നതെങ്കില്‍ വാക്വം ക്ലീനര്‍ ഉപയോഗിച്ച് ഫോണിനകത്തെ വെള്ളം വലിച്ചുകളയാന്‍ ശ്രമിക്കാവുന്നതാണ്.
  • ഫോണ്‍ ഒരു ദിവസം മുഴുവനും ജലാംശമില്ലാത്ത സ്ഥലത്ത് വെച്ച് ഉണങ്ങാന്‍ അനുവദിക്കുക. തുടര്‍ന്ന് സിം ഇട്ട്  പ്രവര്‍ത്തനക്ഷമാണോയെന്ന് പരിശോധിക്കുക.  പ്രവര്‍ത്തന രഹിതമാണെങ്കില്‍ അടുത്തുള്ള അംഗീകൃത സര്‍വീസ് സെന്‍ററുകളെ  സമീപിക്കുക.
Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More