അവിഹിത സ്വത്ത് സമ്പാദന കേസ്: ശശികലക്ക് പിന്നാലെ വി എന്‍ സുധാകരനും ജയില്‍ മോചിതനായി

ചെന്നൈ: അവിഹിത സ്വത്ത് സമ്പാദന കേസില്‍ എ ഐ ഡി എം കെ മുന്‍ നേതാവ്  ശശികലക്ക് പിന്നാലെ വി എന്‍ സുധാകരനും ജയില്‍ മോചിതനായി. ശശികലയുടെ അടുത്ത ബന്ധുകൂടിയായ സുധാകരന്‍ 4 വര്‍ഷത്തെ തടവ്‌ ശിക്ഷക്ക് ശേഷമാണ് ജയില്‍ മോചിതനാകുന്നത്. ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു സുധാകരൻ. ഉടൻതന്നെ ചെന്നൈയിലേക്ക് തിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 

അവിഹിത സ്വത്ത്‌ സമ്പാദനക്കേസില്‍ ഏറ്റവും ഒടുവില്‍ ജയില്‍ മോചിതനാകുന്ന വ്യക്തിയാണ് സുധാകരന്‍. ശശികലക്ക് പുറമേ  ബന്ധുവായ ഇളവരശിയും ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കൂടാതെ 10 കോടി രൂപ വീതം ഇവര്‍ പിഴയടക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിഴ അടക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ സുധാകരന്‍ ഒരു വര്‍ഷം കൂടെ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു.

ഈ വര്‍ഷം ജനുവരി 27 ന് ജയില്‍ മോചിതയായ ശശികല കഴിഞ്ഞ ദിവസം ജയസമാധിയില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചത് വാര്‍ത്തയായിരുന്നു. അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആഗ്രഹം പോലെ അണ്ണാ ഡി എം കെ അധികാരം തിരിച്ചുപിടിക്കുമെന്നും പുഷപാര്‍ച്ചനക്ക് ശേഷം ശശികല പറഞ്ഞിരുന്നു. അണ്ണാ ഡിഎംകെയെ അധികാരത്തിലേറ്റണമെന്ന ജയലളിതയുടെ ആഗ്രഹം വീണ്ടും നടപ്പാക്കാന്‍ പ്രവര്‍ത്തകര്‍ സജീവമായി ഒപ്പമുണ്ടാകണമെന്നും, പാര്‍ട്ടിക്ക് വരാനിരിക്കുന്നത് നല്ലകാലമെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ തിരിച്ചടിയില്‍ ഇപിഎസ് ഒപിഎസ് ഭിന്നത രൂക്ഷമായിരിക്കുകയാണ്. ഈ അവസരത്തില്‍ പനീര്‍സെല്‍വം പക്ഷവുമായി കൂടിക്കാഴ്ചയ്ക്ക് ശശികല നീക്കം നടത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശശികലയുടെ നീക്കത്തെ ഏറെ ശ്രദ്ധയോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More