ഗോവയില്‍ വേരുറപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

പനാജി: ഗോവയില്‍ വേരുറപ്പിക്കാനുള്ള കഠിനാധ്വാനത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ നേതൃത്വത്തിലാണ് മമത വിജയം കൊയ്യാനുള്ള തന്ത്രങ്ങള്‍ മെനയുന്നത്. നിലവില്‍ പ്രശാന്തിന്‍റെ 200 അംഗ ടീം തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രചരണത്തിനും പ്രവര്‍ത്തനത്തിനുമായി ഗോവയില്‍ എത്തിക്കഴിഞ്ഞു. മമത ബാനര്‍ജിയുടെ പുതിയ നീക്കം ഇപ്പോഴത്തെ ഭരണകക്ഷിയായ ബിജെപിയെ സമര്‍ദ്ദത്തിലാക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി സമാനമനസ്ക്കരുമായി മുന്നണി രൂപീകരിക്കാനുള്ള ശക്തമായ കരുനീക്കങ്ങളാണ് ബിജെപി നടത്തുന്നത്. ഇക്കാര്യങ്ങള്‍ നേരിട്ട് അന്വേഷിക്കുവാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗോവ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 

'വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സമാനമനസുള്ളവരുമായി സഖ്യത്തിന് തയ്യാറാണ്. സംസ്ഥാനത്ത് പുതിയതായി ചില പാര്‍ട്ടികള്‍ ഉദയം ചെയ്തിട്ടുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് ഭരണമുറപ്പിക്കാന്‍ സാധിക്കും. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി അടക്കം ഗോവയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാവരേയും ഞങ്ങള്‍ക്കൊപ്പം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വാഗതം ചെയ്യുമെന്ന്' ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷെദ് തനവാദെ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അതേസമയം, കഴിഞ്ഞ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കെട്ടുകെട്ടിച്ച ആത്മവിശ്വാസത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഗോവയിലും ഇറങ്ങുന്നത്. തൃണമൂലിന് ഒട്ടും സ്വാധീനമില്ലാത്ത സംസ്ഥാനമാണ് ഗോവ. എന്നിട്ടും ബി ജെ പി മമതയുടെ നീക്കത്തില്‍ ജാഗരൂകരാണ്. വിശാല പ്രതിപക്ഷ ഐക്യത്തിനും മമതയുടെ ഭാഗത്തു നിന്നും ശ്രമമുയരുന്നുണ്ട്. ഇതിന്‍റെ ഭാഗമായി സോണിയ ഗാന്ധിയുമായും മറ്റ് പ്രതിപക്ഷ നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തിയിരുന്നു.

40 അംഗ ഗോവ നിയമസഭയില്‍ 2017 ല്‍ കോണ്‍ഗ്രസിന് 17 സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ 13 സീറ്റ് ലഭിച്ച ബിജെപി സീറ്റ് കച്ചവടത്തിലൂടെ സംസ്ഥാനത്ത് അധികാരമുറപ്പിക്കുകയായിരുന്നു.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 8 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More