വി ഡി സതീശന്റെ കച്ചവടം കോണ്‍ഗ്രസ്, താന്‍ ജീവിക്കുന്നത് അധ്വാനിച്ച്- പി വി അന്‍വര്‍

നിലമ്പൂര്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. 'ബിസിനസ്സ് ചെയ്യാനാണെങ്കില്‍ എംഎല്‍എ ആവണോ എന്നാണ് പ്രതിപക്ഷനേതാവ് ചോദിച്ചത്. പ്രതിപക്ഷനേതാവിന്റെ കച്ചവടം കോണ്‍ഗ്രസായിരിക്കും. ഞാന്‍ അധ്വാനിച്ച് ജീവിക്കാനും അധ്വാനിക്കുന്നതിന്റെ ഫലം പൊതുസമൂഹത്തിനുവേണ്ടി ചിലവഴിക്കാനും പഠിപ്പിച്ച അച്ഛന്റെ മകനാണ്. കോണ്‍ഗ്രസിന്റെ ആദ്യകാലത്തെ സെക്യുലാര്‍, സോഷ്യലിസ്റ്റ് സംസ്‌കാരം ഉള്‍ക്കൊണ്ട വ്യക്തിയാണ് ഞാന്‍. ഇനിയും ആഫ്രിക്കയില്‍ പോവുകയും അധ്വാനിക്കുകയും ചെയ്യും' പി വി അന്‍വര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ ബിജെപി ഏജന്റാണെന്നും പി വി അന്‍വര്‍ പറഞ്ഞു. ഇന്ത്യയിലാകമാനം കോണ്‍ഗ്രസ് തകര്‍ന്നെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും  അന്‍വര്‍ പറഞ്ഞു. കപില്‍ സിബലടക്കമുളള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി കെ സി വേണുഗോപാല്‍ ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചു.

' എന്നെ തിരഞ്ഞല്ല കോണ്‍ഗ്രസ് ടോര്‍ച്ചടിക്കേണ്ടത്. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് അകത്തേക്കാണ്. ഇന്ത്യയിലാകെ കോണ്‍ഗ്രസ് തകര്‍ന്നു. മറ്റ് സംസ്ഥാനങ്ങളില്‍ കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിലെ നമ്പര്‍ വണ്‍ ബിജെപി ഏജന്റാണ് കെ സി വേണുഗോപാല്‍. കര്‍ണാടകയിലും ഗോവയിലുമെല്ലാം കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം കെ സി വേണുഗോപാലാണ്. കപില്‍ സിബലിനെയും ഗുലാം നബി ആസാദിനെയുംപോലുളള തലമുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി വേണുഗോപാലാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. അദ്ദേഹമാരാണെന്ന് മുന്‍ കോണ്‍ഗ്രസുകാരനായ എനിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം അറിയാം' പി വി അന്‍വര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

കേരളത്തില്‍ ഇന്ന് കോണ്‍ഗ്രസിനെ ഭരിക്കുന്നത് നാളെ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞയാളാണ്. അയാള്‍ കെസി വേണുഗോപാലിന്റെ നോമിനിയാണ്. താന്‍ അന്നും ഇന്നും ജനങ്ങള്‍ക്കിടയിലുണ്ട്. എന്നും ഉണ്ടാവുകയും ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Politics

'വംശഹത്യക്ക് ആഹ്വാനം ചെയ്ത ഒരു വ്യക്തിയുമായി സൗഹൃദത്തിനുള്ള സാധ്യത എവിടെയാണ്?'; എം.ബി രാജേഷിനെതിരെ ദീപാ നിശാന്ത്

More
More
Web Desk 6 days ago
Politics

ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു'; എം. ബി. രാജേഷിനെതിരെ വി. ടി. ബല്‍റാം

More
More
Political Desk 1 month ago
Politics

രാഹുല്‍ ഗാന്ധി കേരളത്തില്‍; പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടല്‍

More
More
Web Desk 2 months ago
Politics

കോണ്‍ഗ്രസിനെ നയിക്കേണ്ടത് ജനാധിപത്യ ആദര്‍ശമുളളവരായിരിക്കണം- തുറന്നടിച്ച് മുല്ലപ്പളളി

More
More
Web Desk 2 months ago
Politics

സുധീരൻ എ ഐ സി സി അംഗത്വവും രാജിവെച്ചു

More
More
Web Desk 2 months ago
Politics

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി എം സുധീരൻ രാജിവച്ചു

More
More