പെലെയെ പിന്നിലാക്കി ഛേത്രി; സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍

നിര്‍ണായകമായ മത്സരത്തില്‍ മാലിദ്വീപിനെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. സുനില്‍ ഛേത്രിയുടെ മികവില്‍ ആയിരുന്നു ഇന്ത്യയുടെ മുന്നേറ്റം. മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയ സുനില്‍ ഛേത്രി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ മറികടന്ന് ആറാം സ്ഥാനത്തെത്തി. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. നേപ്പാളാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി.

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 77 ഗോളുകളാണ് പെലെയുടെ സമ്പാദ്യം. ഈ മത്സരത്തിലെ ഇരട്ടഗോള്‍ നേട്ടത്തോടെ സുനില്‍ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 79 ആയി. ഇനി ഛേത്രിയ്ക്ക് മുന്നിലുള്ള താരം അര്‍ജനന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സിയാണ്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ മെസ്സിയ്ക്കും മുകളിലാണ് ഛേത്രി. 155 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 80 ഗോളുകള്‍ സ്വന്തമാക്കിയത്. എന്നാല്‍ ഛേത്രിയ്ക്ക് വേണ്ടിവന്നത് 124 മത്സരങ്ങള്‍ മാത്രമായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൻവീർ സിങ്ങിന്റെ ഗോളിൽ കളിയുടെ അരമണിക്കൂറിൽത്തന്നെ ഇന്ത്യ മാലി ദ്വീപിനുമേല്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാൽ, സ്വന്തം കാണികൾക്കുമുന്നിൽ തകർപ്പൻ പ്രകടനം നടത്തിയ മാലദ്വീപ് ഉടൻ തിരിച്ചുവന്നു. പെനൽറ്റിയിലൂടെ അഷ്ഫാഖാണ് ടീമിനെ  ഒപ്പമെത്തിച്ചത്. ഫെെനലിൽ കടക്കാൻ ജയം അനിവാര്യമായിരുന്നു ഇന്ത്യക്ക്. രണ്ടാംപകുതിയിൽ ഛേത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ കുതിച്ചു. 62–ാം മിനിറ്റിൽ കാത്തിരുന്ന ഗോളെത്തി. മൻവീർ സിങ്ങിന്റെ നീക്കത്തിൽ ഛേത്രിയുടെ ഒന്നാന്തരം ഷോട്ട്. മാലദ്വീപ് ഗോൾകീപ്പർക്ക് ഒന്നും ചെയ്യാനായില്ല. 10 മിനിറ്റിനുള്ളിൽ മുപ്പത്തേഴുകാരൻ ഹെഡറിലൂടെ നേട്ടം രണ്ടാക്കി. 

നേപ്പാളുമായുള്ള ഇന്ത്യയുടെ ഫൈനല്‍ മത്സരം ഒക്ടോബര്‍ 16 ന് വൈകിട്ട് 8.30 ന് നടക്കും. 

Contact the author

Sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 2 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More