'ശ്രീവല്ലി' : പുഷ്പയിലെ രണ്ടാമത്തെ ഗാനം പുറത്ത്

അല്ലു അര്‍ജുന്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പുഷ്പയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രത്തിലെ ഗാനം പുറത്തിറക്കിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമാണ്. 'ശ്രീവല്ലി' എന്നു തുടങ്ങുന്ന ഗാനം മാജിക്കല്‍ മെലഡി എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ശ്രീവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രശ്മിക മന്ദാനയാണ്.

#article-621#

കളളക്കടത്തുകാരനായ പുഷ്പരാജായാണ് അല്ലു അര്‍ജുന്‍ ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും മുട്ടംസെട്ടിയുടെ ബാനറില്‍ വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മ്മിക്കുന്നത്. 250 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം ഡിസംബര്‍ 17-നാണ് റിലീസ് ചെയ്യുക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്കുശേഷം അല്ലു അര്‍ജുനും സുകുമാറും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നട, മലയാളം ഭാഷകളില്‍ റിലീസാവുന്ന ചിത്രത്തില്‍ മലയാളി താരം ഫഹദ് ഫാസിലാണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധനഞ്ജയ്, ഹരീഷ് ഉത്തമന്‍, അനീഷ് കുരുവിള, ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 

Contact the author

Entertainment Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More