വൈകാതെ ബിജെപി സവര്‍ക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചതെന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശത്തിനെതിരെ എ ഐ എം ഐ എം മേധാവി അസദുദ്ദീന്‍ ഒവൈസി. ബിജെപി വൈകാതെ സവര്‍ക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് ഒവൈസി പരിഹസിച്ചു. 'അവര്‍ ചരിത്രത്തെ വികലമായാണ് അവതരിപ്പിക്കുന്നത്. ഇതുതുടര്‍ന്നാല്‍ അവര്‍ ഗാന്ധിജിയെ നീക്കി അദ്ദേഹത്തിന്റൈ കൊലപാതകത്തില്‍ കുറ്റാരോപിതനായ സവര്‍ക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കും' ഒവൈസി പറഞ്ഞു.

ഉദയ് മഹുര്‍ക്കറിന്റെ 'വീര്‍ സവര്‍ക്കര്‍; ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടീഷന്‍'  എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വെച്ചായിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ വിവാദ പരാമര്‍ശം. സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് എന്നാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്. രാജ്യത്തെ മോചിപ്പിക്കാനായി പോരാടുന്നതുപോലെ സവര്‍ക്കറെ മോചിപ്പിക്കാനും തങ്ങള്‍ പ്രചരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞതായും രാജ്‌നാഥ് സിംഗ് ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ അവകാശപ്പെട്ടിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

സവര്‍ക്കര്‍ ഒരു ഫാസിസ്റ്റായിരുന്നില്ല. യഥാര്‍ത്ഥൃബോധമുളളയാളായിരുന്നു. തികഞ്ഞ ദേശീയവാദിയും വലിയൊരു സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു സവര്‍ക്കര്‍. അദ്ദേഹത്തെ അപമാനിക്കുന്നതും അവഗണിക്കുന്നതും സഹിക്കാനാവില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ഇതിനെതിരയാണ് ഇപ്പോള്‍ എ ഐ എം ഐ എം മേധാവി അസദുദ്ദീന്‍ ഒവൈസി രംഗത്തുവന്നിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 23 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 2 days ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More