തിയേറ്റര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആത്മഹത്യാ കൂട്ടണോയെന്ന് എല്ലാവരും ആലോചിക്കണം - ഇടവേള ബാബു

കൊച്ചി: തിയേറ്റര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആത്മഹത്യാ കൂട്ടണോയെന്ന് എല്ലാവരും ആലോചിക്കണമെന്ന് സിനിമാ നടീനടന്മാരുടെ സംഘടനയായ എ എം എം എ യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു. സിനിമാ മേഖല വളരെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ എല്ലാ തിയേറ്ററുകളും തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത് - ഇടവേള ബാബു പറഞ്ഞു. തിയറ്റർ ഉടമകൾക്ക് കെ എസ്ഇ ബി ഫിക്സഡ് ചാർജിൽ ഇളവ് നൽകണമെന്നും, ഇരട്ട നികുതി ഒഴിവാക്കണമെന്നും മുഖ്യമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചേ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാവൂ എന്ന നിര്‍ദേശത്തോട് വിയോജിപ്പില്ല. എങ്കിലും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ തിയറ്ററിൽ പ്രവേശനം അനുവദിക്കൂ എന്ന നിബന്ധനയിൽ എ എം എം എ യ്ക്ക് ആശങ്കയുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ഈ മാസം 25-ന് തിയേറ്ററുകള്‍ തുറക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കൊവിഡ്‌ പ്രോട്ടോക്കോള്‍ അനുസരിച്ച് 50% ആളുകള്‍ക്ക് മാത്രമാണ് തിയേറ്ററില്‍ പ്രവേശന അനുവാദമുണ്ടായിരിക്കുകയുള്ളൂ. അതേസമയം 50 ശതമാനം സീറ്റില്‍ മാത്രം പ്രവേശനമനുവദിച്ചാല്‍ റിലീസ് നഷ്ടമായിരിക്കുമെന്ന് അറിയിച്ച് മരക്കാര്‍, ആറാട്ട് അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ നേരത്തെ റിലീസില്‍ നിന്ന് പിന്മാറിയിരുന്നു. ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാനാണ് മുഖ്യമന്ത്രിയും സിനിമാ സംഘടനാ പ്രതിനിധികളും നാളെ ചര്‍ച്ച നടത്താനിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More