2000- 2020 കാലത്ത് പഠിച്ചവരെ കൊണ്ട് രാജ്യത്തിന് ഉപയോഗമില്ലെന്ന് താലിബാന്‍

കാബൂള്‍: കഴിഞ്ഞ 20 വര്‍ഷത്തിനിടെ പഠിച്ചിറങ്ങിയവരെ കൊണ്ട് രാജ്യത്തിന് ഉപയോഗമില്ലെന്നും, ആധുനിക വിദ്യാഭ്യാസം ഗുണകരമല്ലെന്നും  താലിബാന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു. കാബൂളില്‍ ചേര്‍ന്ന സര്‍വകലാശാല അധ്യാപകരുടെ യോഗത്തിലാണ് ഇടക്കാല ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബാക്വി ഹഖാനിയാണ് ഇക്കാര്യം പറഞ്ഞത്. 

മതപഠനം പൂര്‍ത്തിയാക്കിയവരുമായി ബിരുദം നേടിയവരെ താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്തിനു ഉപകാരപ്പെടുന്ന രീതിയില്‍ അവര്‍ക്ക് സംഭവാനകള്‍ നല്കാന്‍ സാധിക്കുന്നില്ല. ആധുനിക വിദ്യാഭ്യാസ രീതി അപ്രധാനമാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. അഫ്ഗാന്‍റെ പുരോഗമനങ്ങള്‍ക്ക് സംഭാവന നല്‍കുന്നത് മതപഠനം നടത്തിയവരാണ്. അതിനാല്‍ ഇത്തരം മൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിവുന്ന അധ്യാപകരെ സര്‍വകലാശാലകള്‍ നിയമിക്കണം. -  അബ്ദുള്‍ ബാക്വി ഹഖാനി പറഞ്ഞു.

അമേരിക്കയുടെ പിന്തുണയോടെ ഹമീര്‍ കര്‍സായിയും അഷ്‌റഫ് ഗനിയും അഫ്ഗാന്‍ ഭരിച്ചിരുന്ന കാലത്താണ് അഫ്ഗാനിസ്ഥാന്‍  വിദ്യാഭ്യാസപരമായി ഉന്നതിയിലെത്തിത്. ഇതിനെതിരെയാണ്‌ അബ്ദുള്‍ ബാക്വി ഹഖാനിയുടെ പ്രസ്താവന. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. ആണ്‍കുട്ടികള്‍ക്കു മാത്രമായാണ് സര്‍ക്കാര്‍  സ്‌കൂളുകള്‍ തുറന്നത്. ഏഴ് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിച്ചത്. എല്ലാ പുരുഷ അധ്യാപകരും ആണ്‍കുട്ടികളായ വിദ്യാര്‍ഥികളും വിദ്യാലയങ്ങളില്‍ എത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. താലിബാന്‍റെ ഈ തീരുമാനം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പകുതിയോളം പേരെ സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍നിന്നു വിലക്കുകയാണ്. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More