വേദനകളെ ശമിപ്പിക്കുന്നതിലേക്ക് വെളിച്ചം വീശുന്ന പഠനത്തിന് നോബേല്‍ പുരസ്‌കാരം

സ്‌റ്റോക്ക്‌ഹോം:  2021ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഡേവിഡ് ജൂലിയസും ആര്‍ഡം പറ്റപോഷിയനുമാണ് പുരസ്‌കാരം പങ്കിട്ടത്. മനുഷ്യശരീരത്തില്‍  ശരീരോഷ്മാവും സ്പര്‍ശനവും തിരിച്ചറിയാന്‍ സഹായിക്കുന്ന റിസപ്റ്ററുകള്‍ കണ്ടെത്തിയതിനാണ് പുരസ്‌കാരം. പത്ത് ലക്ഷം ഡോളര്‍(7.2 കോടി രൂപ) സമ്മാനത്തുക ഇരുവരും പങ്കിടും.

ചൂടും, തണുപ്പും, സ്പര്‍ശനവും തിരിച്ചറിയാനുള്ള കഴിവിന്റെ സഹായത്തോടെയാണ് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും നമ്മള്‍ മനസിലാക്കുന്നത്. എങ്ങനെയാണ് ശരീരം ഊഷ്മാവും സ്പര്‍ശനവുമെല്ലാം തിരിച്ചറിയുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയതിനാണ് ഇരുവര്‍ക്കും പുരസ്‌കാരം നല്‍കുന്നതെന്ന് പുരസ്‌കാര സമിതി അറിയിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിവിധ അസുഖങ്ങൾ കാരണമുണ്ടാകുന്ന കടുത്ത ശാരീരിക വേദനകൾ എങ്ങനെ ശമിപ്പിക്കാൻ സാധിക്കും, എങ്ങനെ ചികിത്സിക്കാം തുടങ്ങിയ വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു പഠനം. ചൂട്, തണുപ്പ്, സ്പർശം എന്നിവ അറിയാൻ സാധിക്കുന്ന നമ്മുടെ കഴിവ് അത്യന്തം പ്രധാനപ്പെട്ടതാണെന്നും, ലോകവുമായുള്ള നമ്മുടെ സമ്പർക്കത്തിന് പ്രധാനമാണെന്നും നൊബേൽ കമ്മിറ്റി വ്യക്തമാക്കി.

നിലവില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ പ്രൊഫസറാണ് ഡേവിഡ് ജൂലിയസ്. കാലിഫോര്‍ണിയയിലെ ലാ ഹോലയിലെ സ്‌ക്രിപ്‌സ് റിസര്‍ച്ചില്‍ പ്രൊഫസറാണ് ആര്‍ഡം. 

Contact the author

Web Desk

Recent Posts

Web Desk 8 months ago
Science

'ഉല്‍ക്ക ചതിച്ചു ആശാനെ'; ട്രോള്‍ മഴ

More
More
Web Desk 8 months ago
Science

ആകാശ വിസ്മയം കാണാന്‍ അവസാന അവസരം; ഉല്‍ക്കവര്‍ഷം ഇന്ന് പാരമ്യത്തില്‍ എത്തും

More
More
Web Desk 1 year ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 1 year ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More