'പ്രിയങ്കാ നിന്റെ ധൈര്യത്തെ അവര്‍ ഭയപ്പെടുന്നു'- രാഹുല്‍ ഗാന്ധി

ഡല്‍ഹി: ലംഘിപ്പൂരിലേക്കുളള യാത്രക്കിടെ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സഹോദരനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ' പ്രിയങ്കാ നിങ്ങള്‍ പിന്നോട്ടുപോകില്ലെന്ന് എനിക്കറിയാം. നിങ്ങളുടെ ധൈര്യം അവരെ ഭയപ്പെടുത്തുന്നുണ്ട്. നീതിക്കായുളള ഈ അഹിംസാ പോരാട്ടത്തില്‍ രാജ്യത്തെ കര്‍ഷകരെ നമ്മള്‍ വിജയിപ്പിക്കും' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. നേരത്തേ, ലഘിംപൂര്‍ ഖേരിയിലേക്കുളള യാത്രക്കിടെ പ്രിയങ്കാ ഗാന്ധിയെ പൊലീസ് തടയുന്ന വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുടെ മകൻ ഓടിച്ച വാഹനം ഇടിച്ചുകയറി നാല് കർഷകർ അടക്കം എട്ട് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കാൻ എത്തിയതായിരുന്നു  പ്രിയങ്ക ഗാന്ധി. കര്‍ഷകരുടെ കുടുംബങ്ങളെ സന്ദർശിക്കുമെന്നും പ്രശ്ന ബാധിത സ്ഥലത്ത് എത്തുമെന്നും പ്രഖ്യാപിച്ച പ്രിയങ്കയെ യു പി പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. ഇതിനെ ചെറുത്ത് ലഖിംപൂർ ഖേരിയിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ്‌  പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ലഖിപൂര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ ബാഗ്പതിൽ അടക്കം കർഷകർ റോഡുകൾ ഉപരോധിച്ചു. ഇന്ന് രാജ്യ വ്യാപകമായി പ്രതിഷേധ പരിപാടികള്‍ക്ക് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്രയും സംഘവും സഞ്ചരിച്ച കാര്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റി 4 പേരെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
Contact the author

Web Desk

Recent Posts

National Desk 5 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 6 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 23 hours ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 23 hours ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഗെഹ്ലോട്ടിനെയും പൈലറ്റിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു; ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം

More
More
National Desk 1 day ago
National

ന്യായമായ ശമ്പളം കിട്ടുമ്പോള്‍ എന്തിനാണ് നക്കാപ്പിച്ചാ? ; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍

More
More