പെണ്ണ് ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% പുരുഷൻമാരുടെയും ധാരണ - ഹരീഷ് പേരടി

പെണ്‍കുട്ടികളെ നിര്‍ബന്ധമായും കായികാഭ്യാസങ്ങള്‍ പഠിപ്പിക്കണമെന്ന് നടന്‍ ഹരീഷ് പേരടി. പാല സെന്‍റ് തോമസ്‌ കോളേജില്‍ സഹപാഠിയെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ഹരീഷിന്‍റെ പ്രതികരണം. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

നിങ്ങൾക്ക് പെൺകുട്ടികളാണെങ്കിൽ നിർബന്ധമായും അവളെ ചെറുപ്പത്തിലെ കായികാഭ്യാസങ്ങൾ പഠിപ്പിക്കുക. കരാട്ടെ,കളരി അങ്ങിനെയുള്ള സ്വയം പ്രതിരോധമാർഗ്ഗങ്ങൾ. പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മുരാച്ചി പുരുഷൻമാരുടെയും ധാരണ. അതുകൊണ്ടുതന്നെ ഇവറ്റകളുമായുള്ള പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാൻ സാധ്യതയുള്ള ഇടങ്ങളാണ്. ഇത്തരം വൈകാരിക ജൻമികളെ കീഴ്പ്പെടുത്താൻ പുതിയ കാലത്തിന്റെ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുക. പുതിയ ജീവിതം കെട്ടിപടുക്കുക, ആശംസകൾ...

കഴിഞ്ഞ ദിവസമാണ് പാല സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയത്. കഴുത്തിലേറ്റ ആഴത്തിലുള്ള കുത്തിൽ രക്ത ധമനികൾ മുറിഞ്ഞ് രക്തം വാർന്നതാണ് നിതിനയുടെ മരണ കാരണമെന്നാണ് പോസ്റ്റുമോട്ടം റിപ്പോർട്ടിലുള്ളത്. പ്രണയ നൈരാശ്യത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതി അഭിഷേക് കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നൽകിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 1 week ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More