സൂര്യയുടെ 'ജയ്‌ ഭീം' ദീപാവലിക്ക് റിലീസ് ചെയ്യും

സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന 'ജയ് ഭീം'മിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. നവംബര്‍ രണ്ടിനാണ് ചിത്രം റിലീസാകുക. ചിത്രത്തില്‍ സൂര്യ അഭിഭാഷകന്‍റെ വേഷത്തിലാണ് എത്തുന്നത്. മലയാളികളുടെ പ്രിയതാരം രജീഷ വിജയനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. 'കര്‍ണ'നിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച രജീഷ വിജയന്‍റെ മൂന്നാമത്തെ ചിത്രമാണിത്. പ്രകാശ് രാജിനൊപ്പം മലയാളത്തില്‍ നിന്ന് ലിജോമോള്‍ ജോസും താരനിരയിലുണ്ട്.

സൂര്യയുടെ കരിയറിലെ 39- മത്തെ ചിത്രമായ ജയ് ഭീം ചിത്രമാണിത്. 2ഡി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായാണ്  പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. എസ് ആര്‍ കതിര്‍ ഛായാഗ്രഹണവും, ഫിലോമിന്‍ രാജാണ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്. 'കൂട്ടത്തില്‍ ഒരുത്തന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേല്‍. അദ്ദേഹം ഈ ചിത്രത്തില്‍ ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.

സൂര്യയുടെ 2 ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് നിര്‍മ്മിക്കുന്ന നാല് ചിത്രങ്ങളുടെ റിലീസ് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ആയിരിക്കുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ ഓഗസ്റ്റ് ആദ്യം പ്രഖ്യാപിച്ചിരുന്നതാണ്. ഇതില്‍ അരിസില്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'രാമെ ആണ്ടാളും രാവണെ ആണ്ടാളും' ഇതിനകം റിലീസ് ചെയ്തു. ശശികുമാറിനെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ഇറ ശരവണന്‍ സംവിധാനം ചെയ്യുന്ന 'ഉടന്‍പിറപ്പേ' ഈ മാസം 14നും, സരോവ് ഷണ്‍മുഖം സംവിധാനം ചെയ്യുന്ന 'ഓ മൈ ഡോഗ്' ഡിസംബറിലും ആമസോണ്‍ പ്രൈമിലൂടെ പ്രക്ഷകര്‍ക്ക് മുന്‍പിലെത്തും.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More