ഞാന്‍ നട്ടെല്ലുളളവനാണ്, പിണറായി വിജയനെപ്പോലെയല്ല- കെ സുധാകരന്‍

പാലക്കാട്:  മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനോടും സഹകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് പിണറായി വിജയനെപോലെ താന്‍ മോന്‍സന്‍ മാവുങ്കലിനെ അറിയില്ല എന്ന് പറഞ്ഞിട്ടില്ലെന്നും തനിക്ക് നാട്ടെല്ലുണ്ടെന്നും സുധാകരന്‍ പറഞ്ഞു. മോന്‍സന്റെ അടുത്ത് പോയിട്ടുണ്ട്. കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട് എന്നുതന്നെയാണ് താന്‍ പറഞ്ഞത് എന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട്ട്  മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അന്ന് തനിക്ക് മോന്‍സനെ അവിശ്വസിക്കാന്‍ തോന്നിയിട്ടില്ല. എന്നാല്‍ തന്റെ പേരുപയോഗിച്ച് അയാള്‍ ചില കാര്യങ്ങളൊക്കെ നടത്തിയിട്ടുണ്ടെന്നതിന്റെ രേഖകള്‍ തന്റെ കയ്യിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെ വന്നാല്‍ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ മറ്റുപാര്‍ട്ടികളിലേക്ക് പോകുന്നതിനെക്കുറിച്ചുളള ചോദ്യത്തിന്,  നാലുപേര്‍ പോകുമ്പോള്‍ കോണ്‍ഗ്രസിലേക്ക് നാനൂറ് പേര്‍ വരുന്നുണ്ടെന്നും അവരെ മാധ്യമങ്ങള്‍ കാണുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഇനിയും ഒരുപാടുപേര്‍ കോണ്‍ഗ്രസിലേക്ക് വന്നുകൊണ്ടിരിക്കുമെന്നും അത് മാധ്യമങ്ങളും ജനങ്ങളും മനസിലാക്കണമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു. 

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More