ദേശീയ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതിനു ശേഷം പാലക്കാട് ട്രെയ്ന്‍ ഇറങ്ങിയവര്‍ വിക്ടോറിയ കോളേജില്‍

പാലക്കാട്: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും കേന്ദ്ര ജീവനക്കാരുമടക്കം 131-പേരാണ് ദേശീയ അടച്ചുപൂട്ടല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ പാലക്കാട് വന്ന്‌ ട്രെയ്ന്‍ ഇറങ്ങിയത്. ഇവരെ പാലക്കാട്‌ വിക്ടോറിയ ഹോസ്റ്റലിലാണ് താമസിപ്പിച്ചിരിക്കുന്നത്. 190 - പേര്‍ തൃശ്ശൂര്‍ ഇറങ്ങിയിട്ടുണ്ട്. രണ്ടുകൂട്ടരും ജില്ലാ ഭരണ കൂടത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ഐസോലെഷനില്‍ കഴിയുകയാണെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.

പ്രധാനമന്ത്രി അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നത് ഒരു പക്ഷെ യാത്രയിലായിരുന്ന ഇവര്‍ അറിഞ്ഞിട്ടുണ്ടാവില്ല, അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഒരുക്കിയ സംവിധാങ്ങളില്‍ കഴിച്ചുകൂട്ടാന്‍ തയാറെടുപ്പില്ലാത്തതിന്‍റെ വിഷമതകളുണ്ടാകാമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനോട് പൊരുത്തപ്പെട്ടു പോകണമെന്നും മന്ത്രി ബാലന്‍ നിരീക്ഷണത്തിലിരിക്കുന്നവരോട്  അഭ്യര്‍ഥിച്ചു.

പാലക്കാട് വണ്ടിയിറങ്ങിയവര്‍ പലരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയാറാവുന്നില്ല എന്നാണു മനസ്സിലാക്കാന്‍ സാധിക്കുന്നത്.ഇത് ആശ്ങ്കപ്പെടുത്തുന്നതാണ്. എത്ര പരിമിതമായ സൌകര്യങ്ങളാണെങ്കിലും സഹകരിച്ചു മുന്നോട്ട് പോകാന്‍ എല്ലാവരും തയാറാവണമെന്നും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നാടിനു വേണ്ടി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും  മന്ത്രി എ.കെ.ബാലന്‍ ഓര്‍മ്മിപ്പിച്ചു.   

   

Contact the author

web desk

Recent Posts

Web Desk 20 hours ago
Keralam

നടി ആക്രമിക്കപ്പെട്ട സംഭവം; ഇനി ഒരു പ്രശ്‌നം വന്നാല്‍ ആരും സഹായത്തിനായി എ എം എം എയെ സമീപിക്കില്ല- അര്‍ച്ചനാ കവി

More
More
Web Desk 20 hours ago
Keralam

നടിയെ ആക്രമിച്ച കേസ്; അതിജീവിത മുഖ്യമന്ത്രിയെ കാണും

More
More
Web Desk 20 hours ago
Keralam

വിദ്വേഷ പ്രസംഗ കേസ്; പി സി ജോര്‍ജ്ജ് കസ്റ്റഡിയില്‍

More
More
Web Desk 22 hours ago
Keralam

നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ല - ഹൈക്കോടതി

More
More
Web Desk 23 hours ago
Keralam

തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കി

More
More
Web Desk 1 day ago
Keralam

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഉടന്‍ അവസാനിപ്പിക്കില്ല; കോടതിയില്‍ നിന്ന് കൂടുതല്‍ സമയം തേടുമെന്ന് സര്‍ക്കാര്‍

More
More