കാബൂള്‍: ഇന്ത്യ നിര്‍ത്തലാക്കിയ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് താലിബാന് ഗവണ്മെന്റ്. താലിബാന് നിയന്ത്രണത്തിലുള്ള അഫ്ഗാന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് അക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യന്‍ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കത്തെഴുതിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്താനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
താലിബാന് അധികാരം പിടിച്ചെടുത്തതിനു ശേഷം ഇന്ത്യയുമായുള്ള ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണിത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് എന്ന ലെറ്റര്‍ഹെഡിലാണ് താലിബാന് കത്തെഴുതിയിരിക്കുന്നത്. കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത് അഫ്ഗാന് സിവില്‍ ഏവിയേഷന്‍ മന്ത്രിയായ അല്‍ഹാജ് ഹമീദുള്ള അഖുന്‍സാദയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, താലിബാന് സര്‍ക്കാരിനെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അഫ്ഗാന് പ്രസിഡന്റ് നാടുവിട്ടതോടെ താലിബാനുമായുള്ള ബന്ധം ഇന്ത്യ അവസാനിപ്പിച്ചിരുന്നു. നിലവില്‍ അഫ്ഗാനിസ്ഥാന് പുറത്തേക്ക് വിമാനസര്വീസുകളുള്ള രാജ്യങ്ങള്‍ ഇറാനും, പാകിസ്താനുമാണ്. ഇതിന് പുറമെ യുഎഇ, ഖത്തര്‍, തുര്‍ക്കി, ഉക്രൈന് എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളും ഉണ്ട്.