സുധീരൻ എ ഐ സി സി അംഗത്വവും രാജിവെച്ചു

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് വി. എം. സുധീരൻ എ ഐ സി സി അംഗത്വവും രാജിവെച്ചു. രാജി അറിയിച്ച് കൊണ്ട് അദ്ദേഹം സോണിയാഗാന്ധിക്ക് കത്തയച്ചു. കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. പാര്‍ട്ടീ പുനസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടാനോ പരിഗണിക്കാനോ പാര്‍ട്ടിയുടെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ തയ്യാറായില്ലെന്ന ആക്ഷേപം വ്യക്തമായി സോണിയ ഗാന്ധിയെ അറിയിച്ച ശേഷമാണ് രാജി.

നേരത്തെ സുധീരന്‍ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജി വച്ചിരുന്നു. ആരോഗ്യകരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നായിരുന്നു കെപിസിസി പ്രസിഡൻ്റിന് കൈമാറിയ രാജിക്കത്തില്‍ പറഞ്ഞിരുന്നത്. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സുധീരനുമായി സംസാരിച്ച് രാജിയില്‍ നിന്നും പിന്മാറ്റാനും രാഷ്ട്രീയകാര്യ സമിതിയില്‍ നിലനിര്‍ത്താനും ശ്രമിക്കുമെന്ന് കെ. സുധാകരനും വി. ഡി. സതീശനും രമേശ്‌ ചെന്നിത്തലയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടെയാണ് നേതൃത്വത്തെ കൂടുതല്‍ വെട്ടിലാക്കി എ ഐ സി സി അംഗത്വവും സുധീരന്‍ രാജിവച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുനസംഘടനയിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായം പാർട്ടി പരിഗണിക്കുന്നില്ലെന്ന പരാതി സുധീരനുണ്ടായിരുന്നു. ഗ്രൂപ്പുകൾ നൽകുന്ന ലിസ്റ്റ്​ അംഗീകരിക്കണ​മെന്നല്ല താൻ പറയുന്നതെന്നും സുധീരൻ വ്യക്​തമാക്കിയിരുന്നു. കെ.പി.സി.സി പുനഃസംഘടനാ ചർച്ച സജീവമായിരി​ക്കെ സംസ്ഥാനത്തി​ന്‍റെ ചുമതലയുള്ള താരിഖ് അൻവർ കേരളത്തില്‍ എത്താനിരിക്കെയാണ് സുധീരന്റെ രാജി എന്നതും ശ്രദ്ധേയമാണ്.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Politics

'വംശഹത്യക്ക് ആഹ്വാനം ചെയ്ത ഒരു വ്യക്തിയുമായി സൗഹൃദത്തിനുള്ള സാധ്യത എവിടെയാണ്?'; എം.ബി രാജേഷിനെതിരെ ദീപാ നിശാന്ത്

More
More
Web Desk 6 days ago
Politics

ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു'; എം. ബി. രാജേഷിനെതിരെ വി. ടി. ബല്‍റാം

More
More
Web Desk 1 month ago
Politics

വി ഡി സതീശന്റെ കച്ചവടം കോണ്‍ഗ്രസ്, താന്‍ ജീവിക്കുന്നത് അധ്വാനിച്ച്- പി വി അന്‍വര്‍

More
More
Political Desk 1 month ago
Politics

രാഹുല്‍ ഗാന്ധി കേരളത്തില്‍; പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടല്‍

More
More
Web Desk 2 months ago
Politics

കോണ്‍ഗ്രസിനെ നയിക്കേണ്ടത് ജനാധിപത്യ ആദര്‍ശമുളളവരായിരിക്കണം- തുറന്നടിച്ച് മുല്ലപ്പളളി

More
More
Web Desk 2 months ago
Politics

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി എം സുധീരൻ രാജിവച്ചു

More
More