കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി എം സുധീരൻ രാജിവച്ചു

തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി. എം. സുധീരൻ രാജിവച്ചു. കെപിസിസി പ്രസിഡൻ്റിന് രാജിക്കത്ത് കൈമാറി. ആരോഗ്യകരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് വിഎം സുധാരൻ നൽകിയ വിശദീകരണം. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്ന് വി. എം. സുധീരൻ വ്യക്തമാക്കി.

കോൺഗ്രസ് പുനഃസംഘടനയില്‍ പ്രതികരിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍, അവസാനം ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുവരെ സുധീരനുമായി കൂടിയാലോചന നടത്തിയിരുന്നുവെന്നാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് പി. ടി. തോമസ്‌ പറഞ്ഞു. സുധീരനുമായി സംസാരിച്ച് രാജിയില്‍ നിന്നുംപിന്മാറ്റാനും രാഷ്ട്രീയകാര്യ സമിതിയില്‍ നിലനിര്‍ത്താനും കെ. സുധാകരനും വി. ഡി സതീശനും മന്‍കൈ എടുക്കുമെന്നും പി. ടി. തോമസ്‌ വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുനസംഘടനയിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായം പാർട്ടി പരിഗണിക്കുന്നില്ലെന്ന പരാതി സുധീരനുണ്ടായിരുന്നു. ഗ്രൂപ്പുകൾ നൽകുന്ന ലിസ്റ്റ്​ അംഗീകരിക്കണ​മെന്നല്ല താൻ പറയുന്നതെന്നും സുധീരൻ വ്യക്​തമാക്കിയിരുന്നു. കെ.പി.സി.സി പുനഃസംഘടനാ ചർച്ച സജീവമായിരി​ക്കെ സംസ്ഥാനത്തി​ന്‍റെ ചുമതലയുള്ള താരിഖ് അൻവർ ഇന്ന് കേരളത്തില്‍ എത്തും. അതിനിടെയാണ് സുധീരന്റെ രാജി എന്നതും ശ്രദ്ധേയമാണ്.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Politics

'വംശഹത്യക്ക് ആഹ്വാനം ചെയ്ത ഒരു വ്യക്തിയുമായി സൗഹൃദത്തിനുള്ള സാധ്യത എവിടെയാണ്?'; എം.ബി രാജേഷിനെതിരെ ദീപാ നിശാന്ത്

More
More
Web Desk 6 days ago
Politics

ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു'; എം. ബി. രാജേഷിനെതിരെ വി. ടി. ബല്‍റാം

More
More
Web Desk 1 month ago
Politics

വി ഡി സതീശന്റെ കച്ചവടം കോണ്‍ഗ്രസ്, താന്‍ ജീവിക്കുന്നത് അധ്വാനിച്ച്- പി വി അന്‍വര്‍

More
More
Political Desk 1 month ago
Politics

രാഹുല്‍ ഗാന്ധി കേരളത്തില്‍; പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടല്‍

More
More
Web Desk 2 months ago
Politics

കോണ്‍ഗ്രസിനെ നയിക്കേണ്ടത് ജനാധിപത്യ ആദര്‍ശമുളളവരായിരിക്കണം- തുറന്നടിച്ച് മുല്ലപ്പളളി

More
More
Web Desk 2 months ago
Politics

സുധീരൻ എ ഐ സി സി അംഗത്വവും രാജിവെച്ചു

More
More