മോദിക്കെതിരെ പ്രതിഷേധിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യക്കാരോട് രാകേഷ് ടികായത്ത്

ഗാസിയാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യക്കാരോട് ആഹ്വാനം ചെയ്ത് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. ഇന്ന് ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന മോദിയുടെ പരിപാടിക്കിടെ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'കര്‍ഷകരുടെ പ്രതിഷേധം നിങ്ങള്‍ അവിടെ പ്രകടിപ്പിക്കണം. കര്‍ഷകരില്ലെങ്കില്‍ ഭക്ഷണവുമില്ല എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ന്യൂയോര്‍ക്കില്‍ ഉയര്‍ത്തണം' രാകേഷ് ടിക്കായത്ത് പറഞ്ഞു.

മോദിയുമായുളള കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയിലെ കര്‍ഷകരുടെ ആശങ്ക പരിഹരിക്കുന്നതിനായി ഇടപെടണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ടാഗ് ചെയ്ത് രാകേഷ് ടികായത്ത് ട്വീറ്റ് ചെയ്തിരുന്നു. 'പ്രിയപ്പെട്ട പ്രസിഡന്റ്, മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്ത്യയിലെ കര്‍ഷകര്‍ ഇന്ന് തെരുവില്‍ പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ പതിനൊന്ന് മാസത്തിനിടെ 700 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഞങ്ങളെ രക്ഷിക്കാനായി ഈ കരിനിയമങ്ങള്‍ പിന്‍വലിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തുമ്പോള്‍ ഞങ്ങളുടെ കാര്യം പരിഗണിക്കണം' എന്നായിരുന്നു രാകേഷ് ടിക്കായത്തിന്റെ ട്വീറ്റ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2020 നവംബര്‍ 26-നാണ് ഡല്‍ഹിയില്‍ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചത്. സമരം 10-ാംമാസത്തിലേക്ക് കടന്നിട്ടും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഫലപ്രദമായ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല.  നിയമങ്ങളില്‍ ഭേദഗതികളാവാം എന്നാല്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പക്ഷം. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 9 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 11 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 11 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 14 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More