കേരളത്തിലെ ഏറ്റവും തീവ്ര വർഗ്ഗീയ പ്രസ്ഥാനം സി പി എം - രാഹുല്‍ മാങ്കൂട്ടത്തില്‍

സി പി എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.  കോട്ടയം നഗരസഭയിൽ യു ഡി എഫിന്​ ഭരണം നഷ്​ടമായ സാഹചര്യത്തിലാണ് രാഹുലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌. എൽ ഡി എഫ്​ കൊണ്ടുവന്ന അവിശ്വാസപ്രമേയം ബിജെപി അംഗങ്ങള്‍ പിന്തുണച്ചതോടു കൂടിയാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ദേ... ബ്രണ്ണൻ കോളേജിൽ ഊരിപ്പിടിച്ച വടിവാളുകൾക്കിടയിൽ കടന്ന് വന്ന ചെന്താരകം ചെങ്കോലേന്തുന്ന പാർട്ടിക്ക് ചതുർത്ഥിയിപ്പോഴും കോൺഗ്രസിനോട് മാത്രമാണ്, ഏത് ചെകുത്താനോട് കൂട്ട് കൂടിയിട്ടാണെങ്കിലും കോൺഗ്രസിനെ പുറത്താക്കണമെന്ന സിദ്ധാന്തമവതരിപ്പിച്ച ഇ എം എസിന്റെ കുഞ്ഞാടുകളിൽ നിന്ന് ഈ ഫാഷിസ്റ്റ് കാലത്ത് സെക്കുലർ കൂട്ടായ്മയ്ക്ക് വേണ്ടി ചിന്തിക്കുന്ന നിഷ്കളങ്കരാണ് വിഢ്ഡികൾ.
കോട്ടയം ജില്ലയിലെ കാര്യം മാത്രമൊന്ന് പരിശോധിക്കാം. ഈരാറ്റുപേട്ട നഗരസഭയിൽ എസ്.ഡി.പി.ഐ യോട് ചേർന്ന് നിന്ന് കോൺഗ്രസിനെ പുറത്താക്കി, പൂഞ്ഞാർ തെക്കേക്കരയിൽ പി.സി ജോർജിനോട് സുല്ലിട്ട് കോൺഗ്രസിനെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താൻ ഒന്നിച്ച് ഭരിക്കുന്നു. ഇന്നിതാ കോട്ടയം നഗരസഭയിൽ ബി.ജെ.പി യുടെ ഒക്കച്ചങ്ങായിയായി കോൺഗ്രസിനെ പുറത്താക്കാൻ അവിശ്വാസപ്രമേയവുമായി വന്നിരിക്കുന്നു.
ആരുടെ പാദസേവ ചെയ്താണെങ്കിലും കോൺഗ്രസിനെ പുറത്താക്കിയും ഇല്ലാതാക്കിയും അധികാരം നില നിർത്താൻ ശ്രമിക്കുന്ന സി.പി.എം കാരേ നിങ്ങളുടെ ഇരട്ടത്താപ്പിനുള്ള ജനകീയ കൂലിക്ക് അധികം കാത്തിരിക്കേണ്ടി വരില്ല. കേരളത്തിലെ ഏറ്റവും തീവ്രമായ വർഗ്ഗീയ പ്രസ്ഥാനമേതെന്ന് ചോദിച്ചാൽ ഒരൊറ്റയുത്തരം CPIM.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Social Post

മന്ത്രി മുഹമ്മദ്‌ റിയാസിന് അഭിനന്ദനവുമായി മല്ലികാ സുകുമാരന്‍

More
More
Web Desk 6 days ago
Social Post

ഒറ്റുകൊടുക്കലിന്‍റെ പാരമ്പര്യമുള്ളവര്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരണ്ട; ബിജെപിക്ക് സുധാകരന്‍റെ മുന്നറിയിപ്പ്

More
More
Web Desk 1 week ago
Social Post

കൊലയ്ക്ക് പരിഹാരം നിയമപരമായ കൊലയല്ല- ഉത്രാ കേസില്‍ ഹരീഷ് വാസുദേവന്‍

More
More
Web Desk 1 week ago
Social Post

ഫാസിസത്തിന്‍റെ വാക്കുക്കള്‍ മലയാളി മുളയിലെ നുള്ളേണ്ടതുണ്ട് - എം കെ മുനീര്‍

More
More
Web Desk 1 week ago
Social Post

സര്‍ക്കാര്‍ അപേക്ഷ ഫോറങ്ങള്‍ക്ക് ഇനി പണം നല്‍കേണ്ടതില്ല

More
More
Web Desk 2 weeks ago
Social Post

പെണ്ണ് ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% പുരുഷൻമാരുടെയും ധാരണ - ഹരീഷ് പേരടി

More
More