യു പി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാജിവെച്ചു; തിരിച്ചടി നല്‍കിയത് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍

ലഖ്നൗ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി യു പി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാജി വെച്ചു. പാര്‍ട്ടിയിലെ എല്ലാ പദവികളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെച്ചതായി ലളിതേഷ് പതി ത്രിപാഠി അറിയിച്ചു. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷനും മുന്‍ മുഖ്യമന്ത്രി കമലാപതി ത്രിപാഠിയുടെ കൊച്ചുമകനുമാണ്  ലളിതേഷ് പതി ത്രിപാഠി. 

പാര്‍ട്ടിക്കുവേണ്ടി ചോര നീരാക്കി അധ്വാനിക്കുന്നവരെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. പരസ്പര ബഹുമാനമാണ് എല്ലാവര്‍ക്കും വേണ്ടത്. ഇവിടെ അതില്ല. അതിനാല്‍ കോണ്‍ഗ്രസില്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- ലളിതേഷ് പറഞ്ഞു.

ലളിതേഷ് പതി ത്രിപാഠി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേരുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകളെല്ലാം  ലളിതേഷ് പതി ത്രിപാഠി നിഷേധിച്ചു. ഏത് പാര്‍ട്ടിയിലേക്ക് ചേരണമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. മറ്റു പാര്‍ട്ടിയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നത് തന്‍റെ അനുയായികളോടുകൂടി ആലോചിച്ചശേഷമായിരിക്കുമെന്നും ലളിതേഷ് പതി ത്രിപാഠി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'അതോടോപ്പം, കോണ്‍ഗ്രസുമായി തന്റെ കുടുംബം പുലര്‍ത്തിയ നൂറിലധികം വര്‍ഷത്തെ ബന്ധത്തില്‍ നിന്നും വിട്ടുപോകുന്നത് വൈകാരികമായ ഒരു തീരുമാനമായിരുന്നു.‘തനിക്ക് നിരവധി പ്രധാന ഉത്തരവാദിത്തങ്ങള്‍ നല്‍കിയ രാഹുല്‍ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും നന്ദി പറയുന്നു.  അവരോട് എന്നും കടപ്പെട്ടിരിക്കും.' ത്രിപാഠി കൂട്ടിച്ചേര്‍ത്തു.


Contact the author

Web Desk

Recent Posts

Web Desk 7 hours ago
National

'ഷാറൂഖ് ഖാന്‍ മാന്യനാണ്'; പിന്തുണച്ച് നടി സ്വരാ ഭാസ്‌കര്‍

More
More
National Desk 7 hours ago
National

അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ച വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

More
More
National Desk 8 hours ago
National

കര്‍ഷക പ്രതിഷേധം; അനിശ്ചിത കാലത്തേക്ക് ദേശീയപാതകള്‍ അടച്ചിടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

More
More
National Desk 9 hours ago
National

ഷാറൂഖ് ഖാന്റെ വീട്ടില്‍ എന്‍ സി ബി റെയ്ഡ്‌

More
More
National Desk 10 hours ago
National

ശശി തരൂരിന്റെ മകന് അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരം

More
More
National Desk 10 hours ago
National

അമരീന്ദര്‍ സിംഗ് പോയാല്‍ കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല - ഹരീഷ് റാവത്ത്

More
More