ആറ് മാസം ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രം അലക്കി, ഇസ്തിരിയിടണം; ബലാത്സംഗക്കേസ് പ്രതിക്ക് വ്യത്യസ്തമായ ശിക്ഷ വിധിച്ച് കോടതി

ബിഹാര്‍: ബിഹാറില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിക്ക് വ്യത്യസ്തമായ ശിക്ഷ വിധിച്ച് കോടതി. ബലാത്സംഗ ശ്രമത്തിനിരയായ യുവതിയുടേതടക്കം ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അടുത്ത ആറുമാസത്തേക്ക് സൗജന്യമായി അലക്കി ഇസ്തിരിയിട്ട് നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

ബിഹാറിലെ മജുര്‍ ഗ്രാമത്തിലെ ലാലന്‍ കുമാര്‍ എന്ന ഇരുപതുകാരനാണ് കേസിലെ പ്രതി. ഗ്രാമത്തില്‍ രണ്ടായിരത്തോളം സ്ത്രീകളാണുളളത്. അവരുടെ വസ്ത്രങ്ങള്‍ അലക്കാനും ഇസ്തിരിയിടാനുമായി യുവാവിന് ഡിറ്റര്‍ജന്റുകളും മറ്റ് സാമഗ്രഹികളുമെല്ലാം സ്വന്തം ചിലവില്‍ വാങ്ങേണ്ടിവരും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിക്ക് ഇരുപത് വയസുമാത്രമേ പ്രായമുളളു എന്നും സാമൂഹിക സേവനം ചെയ്യാന്‍ പ്രതി തയാറാണെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ ജാമ്യത്തിനായി അപേക്ഷിച്ചത്. ഇതിനുപിന്നാലെയാണ് സ്ത്രീകളുടെ വസ്ത്രം അലക്കിക്കൊടുക്കണമെന്ന വ്യവസ്ഥയില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത്. ആറുമാസത്തെ സൗജന്യസേവനത്തിനുശേഷം പ്രതി ഗ്രാമമുഖ്യന്റെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെയോ സാക്ഷ്യപത്രം ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More
National Desk 1 day ago
National

'ഞങ്ങള്‍ക്കൊപ്പം ചേരൂ' ; ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

ബിജെപിയെ ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയും- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 2 days ago
National

അരവിന്ദ് കെജ്‌റിവാളിന്റെ അറസ്റ്റ്: എഎപി ഇന്ന് മോദിയുടെ വസതി വളയും

More
More
National Desk 2 days ago
National

ബംഗളൂരുവിൽ കുടിവെള്ളം പാഴാക്കിയതിന് 22 കുടുംബങ്ങൾക്ക് പിഴ

More
More