ബുദ്ധിയുള്ള സര്‍ക്കാരാണ് കേരളത്തില്‍; നര്‍ക്കോട്ടിക്ക് വിവാദത്തില്‍ ബിജെപിയെ വെട്ടിലാക്കി സുരേഷ് ഗോപി

ഇടുക്കി: നര്‍ക്കോട്ടിക്ക് വിവാദത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് നടനും എം പിയുമായ സുരേഷ് ഗോപി. പാലാ ബിഷപ്പിന്‍റെ വിവാദപരാമര്‍ശവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സര്‍ക്കാരിനെ അനുകൂലിച്ചുകൊണ്ട് സുരേഷ് ഗോപി രംഗത്തെത്തിയത്.

ബുദ്ധിയുള്ള സര്‍ക്കാരാണ് കേരളത്തില്‍. അവര്‍ ആവശ്യമുള്ള കാര്യങ്ങളെല്ലാം ചെയ്യാം. വെറുതെ വിമര്‍ശിക്കാനായി ഒന്നും പറയാനില്ല. തെറ്റു ചെയ്യുമ്പോള്‍ വിമര്‍ശിക്കാം. എല്ലാ വിഷയങ്ങളിലും മുഖ്യമന്ത്രി നേരിട്ട് വന്ന് മറുപടി പറയേണ്ടതില്ല. അദ്ദേഹം ഒരു രാഷ്ട്രീയക്കാരല്ല. അദ്ദേഹം മുഖ്യമന്ത്രിയാണ്. രാജ്യതാത്പര്യത്തിനാണ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്. അക്കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ വിമര്‍ശിക്കാം - സുരേഷ് ഗോപി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വിവാദ പരാമര്‍ശത്തില്‍  മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നെന്ന് ആരോപിച്ച് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അതോടൊപ്പം പാലാ ബിഷപ്പിന്‍റെ പ്രസ്താവനയെ ബിജെപി രാഷ്ട്രീയമായി മുതലെടുക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍, ബിഷപ്പിനെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന സമീപനമാണ് ബിജെപി സ്വീകരിച്ചത്. ബിഷപ്പിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജോര്‍ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

ബിഷപ്പ് പറഞ്ഞ കാര്യം സത്യമാണെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് പെടിയായതുകൊണ്ടാണ് മിണ്ടാത്തതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ല്ലാ വിഷയങ്ങളിലും മുഖ്യമന്ത്രി നേരിട്ട് വന്ന് മറുപടി പറയേണ്ടതില്ലെന്ന സുരേഷ്ഗോപിയുടെ പ്രതികരണത്തിലൂടെ യാഥാര്‍ത്ഥത്തില്‍ വെട്ടിലയിരിക്കുന്നത് സംസ്ഥാനത്തെ ബിജെപി നേതൃത്വമാണ്.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

ഇങ്ങനെ 'രക്തസാക്ഷികളെ' ഉണ്ടാക്കുന്നത് അപമാനം- സി ദിവാകരന്‍

More
More
Web Desk 22 hours ago
Keralam

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കുളള 'സ്മൃതി മണ്ഡപം' : എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

More
More
Web Desk 1 day ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More
Web Desk 2 days ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Web Desk 2 days ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More