കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവർ പത്തുദിവസം നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്നുള്ള നടപടിയുമായി ബ്രിട്ടൻ. സംഭവത്തില്‍ പ്രതിഷേധിച്ച് ബ്രിട്ടന് കേന്ദ്രം രേഖാമൂലം കത്തെഴുതി. ബ്രിട്ടീഷ് ഹൈക്കമ്മീഷനും ഇന്ത്യ പ്രതിഷേധിച്ച് കുറിപ്പ് നൽകി. സമാന വാക്സീൻ നയം ഇന്ത്യയും സ്വീകരിക്കും എന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ആഫ്രിക്ക, തെക്കേ അമേരിക്ക, യു.എ.ഇ., തുർക്കി, തായ്‌ലാൻഡ്, ജോർദാൻ, റഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് വാക്സിനെടുത്തവർക്കും ബ്രിട്ടണ്‍ നിയമം ബാധകമാക്കിയിട്ടുണ്ട്.

കൊവിഷീൽഡിന്റെയോ കൊവാക്സിന്റോയോ രണ്ട് ഡോസും സ്വീകരിച്ചവർക്കും യുകെയിലെത്തിയാൽ 10 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. അടുത്ത വർഷം വരെയെങ്കിലും ഈ നിയന്ത്രണം തുടരും.  ബ്രിട്ടണിലെ ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്സീനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. എന്നിട്ടും ഇന്ത്യൻ വാക്സീൻ അംഗീകരിക്കാത്തത് വംശീയതയാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബ്രിട്ടന്റെ പുതിയ യാത്രാനിയന്ത്രണം കാരണം തന്‍റെ പുസ്തകമായ ബാറ്റിൽ ഓഫ് ബിലോങ്ങിങ്ങിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് കേംബ്രിജ് യൂണിയനിൽ നടക്കുന്ന ചർച്ചയിൽനിന്ന് പിന്‍മാറുകയാണെന്ന് കോണ്‍ഗ്രസ് എം. പി. ശശി തരൂര്‍ പറഞ്ഞു. നടപടിക്ക് വംശീയവെറുപ്പിന്റെ ഗന്ധമാണെന്ന് മുന്‍ കേന്ദ്ര മന്ത്രി ജയറാം രമേശും പ്രതികരിച്ചു. കോവിഷീൽഡ് യഥാർഥത്തിൽ ബ്രിട്ടനിലാണ് വികസിപ്പിച്ചതെന്നതും സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ ആ രാജ്യത്തും വിതരണം വിതരണം ചെയ്യുന്നുണ്ടെന്നതും പരിഗണിക്കുമ്പോൾ വിചിത്രമായ തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിൽ കോവിഷീൽഡ്, കോവാക്സിൻ, സൈഡസ് കാഡില, മൊഡേണ, സ്പുട്‌നിക് വി, ജോൺസൺ ആൻഡ് ജോൺസൺ, ഓക്സ്ഫഡ്-ആസ്ട്രാ സെനെക്ക (എ.സെഡ്.ഡി.1222) എന്നീ ഏഴു വാക്സിനുകൾക്കാണ് ഇന്ത്യയിൽ അംഗീകാരം.

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More