നാർക്കോട്ടിക് ജിഹാദ്: സർക്കാർ സർവ്വകക്ഷി യോഗം വിളിക്കണം - ചെന്നിത്തല

തിരുവനന്തപുരം: പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്താവനയില്‍ സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് സര്‍വ്വകക്ഷി യോഗം വിളിക്കാന്‍  തയ്യാറാകണമെന്ന് രമേശ്‌ ചെന്നിത്തല. സര്‍ക്കാര്‍ സാഹചര്യം വഷളാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. കേരളത്തിലെ സാമൂഹിക ഐക്യം നിലനിര്‍ത്തുവാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചര്‍ച്ച നടത്തണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. 

സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നത് സമൂഹത്തിന് ദോഷകരമാണ്. ബിജെപി എരിതീയില്‍ എണ്ണ ഒഴിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം ലൗവ്‌ ജിഹാദ് പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് കെ പി സി സി നേതൃത്വമാരംഭിച്ച മത നേതാക്കളുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തുവാന്‍ കത്തയച്ചിട്ട്‌ മുഖ്യമന്ത്രിക്ക് മൗനമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. മതസ്പര്‍ദ്ധ വളരാനുള്ള സാഹചര്യത്തെ ചെറുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സമുദായങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറി സംഭവിക്കുമെന്ന് കണ്ടതിലാണ് കെ പി സി സി ഈ വിഷയത്തില്‍ ഇടപെടുന്നത്. ചര്‍ച്ചയുടെ ആവശ്യകത ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പലതവണ കത്തയച്ചിരുന്നു. മറുപടിക്ക് മുഖ്യമന്ത്രി തയ്യാറാകാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇക്കാര്യത്തിന് നേതൃത്വം നല്‍കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.


Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

അറിവില്ലായ്മ രാഷ്ട്രീയത്തില്‍ അയോഗ്യതയല്ല; സജി ചെറിയാന്‍റെ വെറും നാക്ക് പിഴയല്ല -ശശി തരൂര്‍

More
More
Web Desk 6 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

More
More
Web Desk 8 hours ago
Keralam

സജി ചെറിയാന് രാജിവെച്ച് ആര്‍ എസ് എസില്‍ ചേരാം, കേന്ദ്രമന്ത്രിയാകാം- പ്രതിപക്ഷ നേതാവ്

More
More
Web Desk 9 hours ago
Keralam

നാടകം കളിച്ചു നിന്നാല്‍ എം എല്‍ എ സ്ഥാനവും നഷ്ടമാകും - സജി ചെറിയാനോട് കെ മുരളീധരന്‍

More
More
Web Desk 11 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More
Web Desk 11 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More