സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തീവില; ഉള്ളി വില ഇരട്ടിയായി

ലോക്ക് ഡൗണിന് പിന്നാലെ സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു. 20-25 രൂപയ്ക്ക് ലഭിക്കുമായിരുന്ന സവാളയുടെ വില ഒറ്റയടിക്ക് 40 രൂപയായി ഉയര്‍ന്നു. ഒരു പെട്ടി തക്കാളിയുടെ വില 500-ൽ നിന്ന് 850 രൂപയായാണ് ഉയര്‍ന്നത്. അമിത വിലക്കയറ്റമോ പൂഴ്ത്തി വയ്പ്പോ ഉണ്ടായാൽ കർശനനടപടിയുണ്ടാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. ചെറിയ ഉള്ളിക്ക് ഇന്നലെ 60 രൂപയായിരുന്നതാണ് ഇന്ന് 95 രൂപയായത്. സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ പഴം- പച്ചക്കറികള്‍ ഓണ്‍ലൈന്‍ വഴി വീടൂകളില്‍ എത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി. എസ്. സുനില്‍കുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍, ആദ്യമായി എറണാകുളത്ത് നടപ്പാക്കുമെന്ന് പറയുന്ന ഈ സംവിധാനം പിന്നീട് കേരളമൊട്ടാകെ നടപ്പാക്കാന്‍ പ്രായോഗികമായി എത്രത്തോളം സാധിക്കുമെന്ന് പ്രതിപക്ഷം ചോദിക്കുന്നു. 

നേരത്തെ, സംസ്ഥാനത്തെ ബിപിഎൽ കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. മുന്‍ഗണനാ ലിസ്റ്റിലുളളവര്‍ക്ക് 15 കിലോ അരി നല്‍കും. ആവശ്യമെങ്കില്‍ മറ്റുളളവര്‍ക്കും കിറ്റ് നല്‍കും. അത്യാവശ്യമല്ലെങ്കിൽ ഒരു കാരണവശാലും ആരും പുറത്തിറങ്ങരുതെന്ന് സർക്കാർ വീണ്ടും കർശനമായ മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തില്‍ ഒരുനിലക്കും ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് സംസ്ഥാന സിവില്‍സപ്ലൈസ്‌ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ വ്യക്തമാക്കി. 

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 2 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 3 days ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 3 days ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More