വോഡഫോണ്‍ ഐഡിയക്ക് 28 ലക്ഷം രൂപ പിഴ

രേഖകള്‍ പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം നല്‍കിയതിന് വോഡഫോണ്‍ ഐഡിയക്ക് 28 ലക്ഷം രൂപ പിഴ.രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഐടി വകുപ്പാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനോട് പിഴ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രേഖകള്‍ പരിശോധിക്കാതെ നല്‍കിയ ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് കൃഷ്ണ ലാല്‍ നെയ്ന്‍  എന്നയാളുടെ 68.5 ലക്ഷം രൂപ നഷ്ടപ്പെട്ടപ്പെട്ടിരുന്നു. ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐടി വകുപ്പ് വോഡാഫോണ്‍ ഐഡിയക്കെതിരെ  27,53,183 രൂപ പിഴ ചുമത്തിയിരിക്കുന്നത്. 

പരാതികാരന്‍റെ ഫോണ്‍ നമ്പര്‍ അദ്ദേഹത്തിന്‍റെ ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്നു. ശരിയായ പരിശോധനയില്ലാതെ നല്‍കിയ ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് ഫണ്ടുകള്‍ പ്രതിയുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു.

2017 ലാണ് കേസ് ആരംഭിച്ചത്. ഡ്യൂപ്ലിക്കേറ്റ് സിമ്മുള്ള പ്രതി ഒടിപി വഴി കൃഷ്ണ ലാലിന്‍റെ പണം അനധികൃതമായി തട്ടിയെടുക്കുകയായിരുന്നു. സംഭവം പ്രശ്‌നമായതിനെ തുടര്‍ന്ന് പരാതിക്കാരന് പ്രതി 44 ലക്ഷം തിരികെ നല്‍കി. എന്നാല്‍ ബാക്കി തുക കിട്ടാത്തതിനെ തുടര്‍ന്നാണ്‌ കൃഷ്ണ ലാല്‍ വോഡഫോണ്‍ ഐഡിയയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കേസ് ഫയല്‍ ചെയ്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പണമടയ്ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ഒരു മാസത്തെ സമയം നല്‍കിയിട്ടുണ്ട്. വ്യക്തിഗത ഡാറ്റ പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് വിതരണം ചെയ്യുന്നതും പുതിയ സിം കാര്‍ഡ് സജീവമാക്കുന്നതിലെ കാലതാമസവുമാണ് വോഡഫോണിനെ പ്രതിസന്ധിയിലാക്കിയത്.

Contact the author

WebDesk

Recent Posts

Web Desk 1 month ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 1 month ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 1 month ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 2 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 2 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 2 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More