യുപിയില്‍ ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും: സല്‍മാന്‍ ഖുര്‍ഷിദ്

വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുമായും കോൺഗ്രസ് സഖ്യമുണ്ടാക്കില്ലെന്ന് മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണത്തിന് കോണ്‍ഗ്രസ് ഇതിനകംതന്നെ തുടക്കം കുറിച്ചുവെന്നും പറഞ്ഞ അദ്ദേഹം എന്നാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകണമെന്നതു സംബന്ധിച്ച് പാര്‍ട്ടി പിന്നീട് തീരുമാനിക്കുമെന്നും വ്യക്തമാക്കി.

യുപിയിലെ സംഘപരിവാര്‍ ഭീകര ഭരണകൂടത്തെ താഴെയിറക്കാന്‍ കോണ്‍ഗ്രസിനു സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഖുര്‍ഷിദ്, യുപിയിലെ ഗ്രാമങ്ങളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടെന്നും 403 നിയമസഭാ സീറ്റുകളിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തുമെന്നും പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാധാരണക്കാരന്റെ ശബ്ദമായിരിക്കും കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെന്നും സൽമാൻ ഖുർഷിദ് വ്യക്തമാക്കി. അതേസമയം, ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനായി കോണ്‍ഗ്രസ് എന്തും ചെയ്യുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പറഞ്ഞു. എന്നാല്‍, ബിജെപിയെ പരാജയപ്പെടുത്താനായി മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് ഞങ്ങള്‍ അടഞ്ഞ ചിന്താഗതിക്കാരല്ലെന്ന മറുപടിയാണ് പ്രിയങ്ക നല്‍കിയത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണ്‍ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നു; ഗുരുതര ആരോപണവുമായി മേനകാ ഗാന്ധി

More
More
National Desk 1 day ago
National

'മോദിക്ക് കോണ്‍ഗ്രസിനോട് ട്രൂ ലവ്'; വീഡിയോ പങ്കുവെച്ച് ബി വി ശ്രീനിവാസ്

More
More
National Desk 1 day ago
National

എഐഎഡിഎംകെയുടെ ഇന്ത്യാ മുന്നണി പ്രവേശം; തീരുമാനം സ്റ്റാലിനുമായി കൂടിയാലോചിച്ച ശേഷം മാത്രമെന്ന് ശരത് പവാര്‍

More
More
National Desk 1 day ago
National

ഒന്ന് കളളൻ, മറ്റൊന്ന് കൊളളക്കാരൻ; എഐഎഡിഎംകെയ്ക്കും ബിജെപിക്കുമെതിരെ ഉദയനിധി സ്റ്റാലിൻ

More
More
National Desk 2 days ago
National

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം തകര്‍ന്നു; പടക്കം പൊട്ടിച്ച് ആഘോഷിച്ച് എഐഎഡിഎംകെ പ്രവര്‍ത്തകര്‍

More
More
National Desk 2 days ago
National

ഒരുകാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു- കമല്‍ ഹാസന്‍

More
More