താലിബാന്‍കാര്‍ അന്വേഷിക്കുന്നു; അഫ്ഗാനില്‍ വനിതാ ജഡ്ജിമാര്‍ ഭീതിയില്‍

കാബൂള്‍: ''ഇവിടെയെവിടെയെങ്കിലും ജഡ്ജിമാര്‍ ഒളിവില്‍ കഴിന്നുണ്ടോ?''-  തെരുവുകളില്‍ താലിബാന്‍ തങ്ങളെ അന്വേഷിക്കുകയാണ്, അവര്‍ അയല്‍ക്കാരോടൊക്കെ ചോദിക്കുന്നു, കണ്ടുകഴിഞ്ഞാല്‍ കൊന്നുകളയും- അഫ്ഗാനിസ്ഥാനിലെ ഒരു വനിതാ ജഡ്ജിയെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. താലിബാന്‍ അധികാരത്തില്‍ വന്നതോടെ അഫ്ഗാനില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജയില്‍ ശിക്ഷ ലഭിച്ച ക്രിമിനലുകളായ താലിബാന്‍കാരെല്ലാം ജയില്‍ മോചിതരാവുകയാണ്. തങ്ങള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച ജഡ്ജിമാരോട് പ്രതികാരം തീര്‍ക്കാനാണ് അവരുടെ അന്വേഷണം. ശിക്ഷ വിധിച്ച ജഡ്ജി വനിതയാണെങ്കില്‍ കൊല്ലപ്പെടും. താലിബാന്‍ ജയില്‍പുള്ളികള്‍ സ്വതന്ത്രരായതോടെ 200 ലധികം വനിതാ ജഡ്ജിമാര്‍ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ട്. 

താലിബാന്‍റെ നിയമപ്രകാരം കുറ്റമല്ലാത്ത വിഷയങ്ങളില്‍ ഇപ്പോള്‍ ജയില്‍ കിടക്കുന്ന തടവുകാര്‍ ഒന്നടങ്കം മോചിപ്പിക്കപ്പെടുകയാണ് എന്നാണ് വിവരം. അമേരിക്കന്‍ പക്ഷപാതിത്വം പുലര്‍ത്തിയവരേയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉന്നത സ്ഥാനങ്ങളില്‍ ഇരുന്നവരെയും താലിബാന്‍കാര്‍ നോട്ടമിട്ടിട്ടുണ്ട്. ഇവരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ മാപ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പലരും പീഡിപ്പിക്കപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ലഭിക്കില്ല. അതുകൊണ്ടുതന്നെ ജഡ്ജിമാര്‍, മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാരില്‍ ഉന്നത സ്ഥാനം വഹിച്ചിരുന്നവര്‍, സൈനികര്‍ തുടങ്ങിയവര്‍ വലിയ ഭീതിയിലാണ് കഴിയുന്നത്. ഇവരെ ബന്ധുക്കള്‍ ഒളിവില്‍ താമസിപ്പിച്ചിരിക്കുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം അഫ്ഗാനില്‍ സ്ത്രീകളുടെ പ്രതിഷേധങ്ങള്‍ വളര്‍ന്നുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. തൊഴിലിലും ഉന്നതസ്ഥാനങ്ങളിലും മന്ത്രിസഭയില്‍ തന്നെയും മതിയായ സ്ഥാനവും പ്രാതിനിധ്യവും ലഭിയ്ക്കണമെന്നാവശ്യപ്പെട്ടാണ് ആദ്യം സ്ത്രീകള്‍ തെരുവിലിറങ്ങിയതെങ്കില്‍ പാഞ്ച്ഷീറില്‍ പ്രതിരോധ സേനയെ തകര്‍ക്കാന്‍ താലിബാനെ സഹായിച്ച പാകിസ്ഥാനെതിരെയാണ് വീണ്ടും തെരുവിലെത്തിയത്. പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ വിട്ടുപോകുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നത്. കാബൂളിലെ പാക് എംബസിക്ക് മുന്നില്‍ നടന്ന മാര്‍ച്ചിനെതിരെ താലിബാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു. 

Contact the author

Web Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More