തിരുവനന്തപുരം; അടുത്ത മാസം (ഒക്ടോബര്‍) കോളേജുകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് വാക്സിന് നല്കുന്നതിനാവശ്യമായ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. സര്‍വകലാശാലകള്‍, കോളേജുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കണക്ക് എടുക്കുന്നുണ്ട്. സെപ്റ്റംബര്‍ 30നകം പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്ക്കും ഒരു ഡോസ് വാക്സിനെങ്കിലും പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു.
18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് (2,15,27,035) ആദ്യ ഡോസ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ വിഭാഗത്തില്‍ 27.74 ശതമാനം പേര്‍ക്ക് (79,60,935) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇത് യഥാക്രമം 60.81 ശതമാനവും 22.49 ശതമാനവുമാണ്. ഇതോടെ ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,94,87,970 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനം നടത്തിയ ഊര്‍ജിത ശ്രമങ്ങളാണ് ഇത്ര വേഗം ലക്ഷ്യം കൈവരിക്കാന്‍ സഹായിച്ചത്. ആഗസ്റ്റ് മാസത്തില്‍ മാത്രം 88 ലക്ഷത്തിലധികം ഡോസ് വാക്സിന് നല്‍കാനായെന്നും മന്ത്രി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഈ മാസത്തില്‍ തന്നെ 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്സിന് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.