വനിതാ പ്രതിഷേധം റിപ്പോര്‍ട്ട്‌ ചെയ്തതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്‍റെ ക്രൂരമര്‍ദനം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വനിതകളുടെ പ്രതിഷേധം റിപ്പോര്‍ട്ട്‌ ചെയ്തതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്‍റെ ക്രൂരമര്‍ദനം. മര്‍ദനമേറ്റ മാധ്യമ പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എറ്റിലാ അട്രോസിലെ മാധ്യമപ്രവര്‍ത്തകരായ നെമാത് നഖ്‌വി, താഖി ദര്യാബി എന്നിവര്‍ക്കാണ് താലിബാന്‍റെ കസ്റ്റഡിയില്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നത്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ് യാം ആണ് ചിത്രങ്ങള്‍ ആദ്യം ട്വിറ്ററില്‍ പങ്കുവെച്ചത്. കാബൂളില്‍ നടന്ന അഫ്ഗാന്‍ വനിതകളുടെ പ്രതിഷേധം റിപ്പോര്‍ട്ട്‌ ചെയ്തതിന് പിന്നാലെ താലിബാന്‍ സേന  ഇവരെ അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നുവെന്നും മാര്‍ക്കസ് യാം ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച് പാക് എംബസിക്ക് മുന്‍പില്‍ അഫ്ഗാന്‍ സ്ത്രീകള്‍ പ്രതിഷേധിച്ചത്. ഇതിനെ ചെറുക്കന്‍ താലിബാന്‍ തീവ്രവാദികള്‍ ആകാശത്തേക്ക് വെടിവെച്ചിരുന്നു. ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. പിന്നാലെ വാര്‍ത്ത നല്‍കിയവരെ തെരഞ്ഞുപിടിച്ച് താലിബാന്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. 

അതേസമയം, താലിബാന്‍റെ ആക്രമണത്തിനെതിരെ അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസും രംഗത്തെത്തി. തങ്ങളുടെ ക്യാമറാമാന്‍ വഹീദ് അഹ്മദിയെ താലിബാന്‍ കസ്റ്റഡിയിലെടുക്കുകയും ക്യാമറ പിടിച്ചെടുക്കുകയും ചെയ്തു. പ്രതിഷേധം ചിത്രീകരിക്കുന്നതില്‍നിന്ന് ചില മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ വിലക്കിയെന്നും ടോളോ ന്യൂസ് കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാകിസ്ഥാന്‍ അഫ്ഗാന്‍ വിട്ടുപോകുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നത്. ഇതിനെതിരായ പ്രതിഷേധം അഫ്ഗാനിസ്ഥാനില്‍ പുകയുകയാണ്. കാബൂള്‍ എംബസിക്ക് മുന്നില്‍ നടന്ന സ്ത്രീകളുടെ പ്രതിഷേധം ഇതിന്റെ തെളിവാണ്.  ഇത് രണ്ടാം തവണയാണ് സ്ത്രീകള്‍ താലിബാനെതിരെ തെരുവില്‍ പ്രത്യക്ഷമായി രംഗത്തുവരുന്നത്. നേരത്തെ സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും വിദ്യാഭ്യാസം ചെയ്യാനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.

Contact the author

Web Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More