അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കിയതുകൊണ്ടാണ് ഇന്ത്യയില്‍ ഇന്ധനവില കൂടുന്നതെന്ന് ബിജെപി എംഎല്‍എ

ബംഗളൂരു: ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില കൂടാന്‍ കാരണം അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കിയതാണെന്ന് കര്‍ണാടക ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാഡ്. 'അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പ്രതിസന്ധി മൂലം ക്രൂഡ് ഓയില്‍ വിതരണം കുറഞ്ഞു. അതുകൊണ്ടാണ് എല്‍പിജി, പെട്രോള്‍, ഡീസല്‍ വില കൂടുന്നത്. വില വര്‍ധനവിന്റെ കാരണങ്ങള്‍ മനസിലാക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം' എന്നാണ്  അരവിന്ദ് ബെല്ലാഡ് പറഞ്ഞത്.

ക്രൂഡ് ഓയില്‍ വന്‍തോതില്‍ ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാനിസ്ഥാന്‍ ക്രൂഡ് ഓയില്‍ വിതരണത്തില്‍ പ്രധാനപങ്ക് വഹിക്കുന്ന രാജ്യമല്ല. വാര്‍ത്താ ഏജന്‍സിസായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇറാഖ്, സൗദി അറേബ്യ, യുഎഇ, നൈജീരിയ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്ക് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ കുറേ മാസങ്ങളായുളള പാചകവാതക, പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് നരേന്ദ്രമോദി സര്‍ക്കാരിനെതിരെ വന്‍ വിമര്‍ശനങ്ങള്‍  ഉയര്‍ന്നുവരാന്‍ ഇടയാക്കി. കോടിക്കണക്കിന് ജനങ്ങള്‍ മഹാമാരി മൂലം കഷ്ടതയനുഭവിക്കുമ്പോഴും സര്‍ക്കാര്‍ അവരെ പിഴിഞ്ഞുകൊണ്ടിരിക്കുകയാണ് എന്നാണ് മോദി സര്‍ക്കാരിനെതിരെ വരുന്ന പ്രധാന വിമര്‍ശനം.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 14 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 15 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 16 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 18 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More