35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കും എന്ന സുരേന്ദ്രന്റെ പ്രസ്താവന കുതിരക്കച്ചവടം നടത്തുമെന്ന പ്രതീതിയുണ്ടാക്കി

തിരുവനന്തപുരം: വെറും 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കും എന്ന സുരേന്ദ്രന്റെ പ്രസ്താവന തെരഞ്ഞെടുപ്പിന് ശേഷം ബിജെപി കുതിരക്കച്ചവടം നടത്തുമെന്ന പ്രതീതിയുണ്ടാക്കിയതായി ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് വിശകലന റിപ്പോര്‍ട്ട്. ഇത്തരമൊരു പ്രസ്താവന ഇറക്കിയത് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കി. കോണ്‍ഗ്രസ്സുമായി രഹസ്യ ധാരണയുണ്ട് എന്ന ധാരണ സൃഷ്ടിച്ചു. ഇക്കാര്യങ്ങള്‍ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കി, അത് എല്‍ ഡി എഫിന് നേട്ടമായി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തുമായി രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ചത് ശരിയായില്ല. ജയിച്ചാല്‍ മണ്ഡലമുപേക്ഷിച്ച് പോകുമെന്ന ചിന്തയും സുരേന്ദ്രന് പ്രതികൂലമായ ഘടകമായി. ജയിക്കാന്‍ സാധ്യതയുണ്ടായിരുന്ന മഞ്ചേശ്വരത്ത് വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല എന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.

നേമത്ത് പരാജയപ്പെട്ടതിന് രണ്ടുകാരണങ്ങളാണ് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് ഒന്ന് എം എല്‍ എ ആയിരുന്ന രാജഗോപാലിന്റെ ജനകിയത ഇല്ലായ്മയാണ്. കല്യാണം, മരണം തുടങ്ങി മണ്ഡലത്തിലെ കാര്യങ്ങളില്‍ രാജഗോപാല്‍ സജീവമായിരുന്നില്ല. പുതിയ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനാകട്ടെ കേരളത്തിലെ ഗുജറാത്താണ് നേമം എന്നാണ് പ്രസ്താവനയിറക്കിയത്. ഇതൊക്കെ തിരിച്ചടിയായി വന്നു. സാധ്യതയുള്ള മറ്റൊരു മണ്ഡലമായിരുന്ന കഴക്കൂട്ടത്ത് സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ തീവ്ര ഹിന്ദുത്വ നിലപാടില്‍ നിന്നുകൊണ്ടാണ് പ്രചാരണം നടത്തിയത് ഇതെല്ലാം പിറകോട്ടടിയുടെ ആഴം വര്‍ദ്ധിപ്പിച്ചു. ശബരിമല പോലുള്ള മതപരമായ വിഷയങ്ങളില്‍ മാത്രം ഒതുങ്ങി നിന്നതും പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചു. അതേസമയം എല്‍ ഡി എഫ് ജനകീയ വിഷയങ്ങളാണ് പ്രചാരണായുധമാക്കിയത്.

 മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എസ് എന്‍ ഡി പി യോഗത്തിന്റെ മുന്‍കയ്യില്‍ രൂപീകരിക്കപ്പെട്ട ബി ഡി ജെ എസ് വോട്ടുകള്‍ എന്‍ ഡി എ എന്ന മുന്നണിക്ക്‌ ലഭിച്ചില്ല എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചാലെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയൂ. എല്ലായ്പ്പോഴും മതപരമായ വിഷയങ്ങളിലൂന്നുന്നത് ബിജെപിയെ ദോഷമായാണ് ബാധിക്കുന്നത്. ഇതില്‍ നിന്ന് ഒരു മാറ്റമുണ്ടാവണം. അടുത്തുതന്നെ ചേരുന്ന ബിജെപി സംസ്ഥാന കമ്മിറ്റി യോഗം തെരഞ്ഞെടുപ്പ് പഠന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും 

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More