ഗ്രൂപ്പിന്‍റെ പേരില്‍ സ്ഥാനങ്ങള്‍ വീതം വെക്കില്ലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: ഗ്രൂപ്പുകളുടെ പേരില്‍ സ്ഥാനങ്ങള്‍ വീതം വെക്കുന്ന രീതി പാര്‍ട്ടിയില്‍ ഇനിയും തുടരാനാകില്ലെന്ന് കെ മുരളിധരന്‍ എം പി. ഗ്രൂപ്പുകളെ അവഗണിച്ചുകൊണ്ട് മുന്‍പോട്ട് പോകാന്‍ സാധിക്കില്ല. പക്ഷെ പാര്‍ട്ടി തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോഴും ഗ്രൂപ്പുകളുടെ പേരില്‍ അനര്‍ഹര്‍ സ്ഥാനങ്ങളില്‍ കടന്ന് കൂടുന്നത് അംഗീകരിക്കാനാവില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവും മുന്‍ കെപിസിസി പ്രസിഡന്‍റുമായ രമേശ്‌ ചെന്നിത്തല തുടങ്ങിയവര്‍ ഡിസിസി ലിസ്സ്റ്റില്‍ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ കെ. മുരളീധരന്‍ പട്ടികയേയും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെയും പിന്തുണച്ചുകൊണ്ട് രംഗത്തുവന്നിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കണ്ണൂരില്‍ ഇന്ന് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ കൂടികാഴ്ച നടത്തും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനത്തിനാണ് ഒത്തുചേരുന്നതെങ്കിലും പാര്‍ട്ടിയിലെ പ്രശ്നങ്ങളെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്യും. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ഫോര്‍മുല രൂപികരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഇന്നലെ രാത്രി പ്രതിപക്ഷ നേതാവും, കെ പി സി സി പ്രസിഡന്‍റും കൂടികാഴ്ച നടത്തിയിരുന്നു. ഇന്ന് ഓഫീസ് ഉദ്ഘാടനത്തിന് ശേഷം കൊടിക്കുന്നില്‍ സുരേഷ്, പി.ടി തോമസ് തുടങ്ങിയ നേതാക്കളുമായി കെ.പി.സി.സി പ്രസിഡന്‍റ് ചര്‍ച്ച നടത്തും.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 6 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 7 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More