പിണറായി വിജയന് വേണ്ടപ്പെട്ടവരായതുകൊണ്ടാണ് ടിപി വധക്കേസ് പ്രതികള്‍ക്ക് അന്യായമായി പരോള്‍ നല്‍കുന്നത്- കെ കെ രമ

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ അനുവദിക്കുകയാണെന്ന് വടകര എംഎല്‍എ കെ കെ രമ. പ്രതികള്‍ക്ക് പരോള്‍ നല്‍കുന്നതില്‍ ഒരു നിയന്ത്രണവും ഉണ്ടാകുന്നില്ലെന്ന് കെ കെ രമ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ഈ കേസിലെ പ്രതികളോട് എന്താണ് ഇത്ര താല്‍പ്പര്യമെന്നും അവര്‍ ചോദിച്ചു.

ടിപി ഗൂഢാലോചനക്കേസ് പ്രതി കെ സി രാമചന്ദ്രന്‍ സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി മെമ്പറാണ്. കേസിലുള്‍പ്പെട്ടതുകൊണ്ട് പാര്‍ട്ടി തന്നെ പുറത്താക്കിയ രാമചന്ദ്രന് 581 ദിവസം പരോളാണ് ലഭിച്ചിരിക്കുന്നത്. മറ്റ് പ്രതികള്‍ക്കും സമാനമായ രീതിയില്‍ പരോള്‍ ലഭിച്ചിട്ടുണ്ട്. ടിപി കേസ് പ്രതികളോട് സി പി എമ്മിനുളള പ്രത്യേക ബന്ധം എന്താണ് എന്ന് രമ ചോദിച്ചു. പൊലീസും ഡോക്ടര്‍മാരുമെല്ലാം പ്രതികള്‍ക്ക് വേണ്ടി ഒത്തുകളിക്കുകയാണെന്നും രമ കുറ്റപ്പെടുത്തി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കൊടി സുനിക്ക് പരോള്‍ അറുപത് ദിവസം മാത്രമാണ് ലഭിച്ചത് എന്നാല്‍ അയാള്‍ക്ക് പുറത്തുനില്‍ക്കുന്നതിനേക്കാള്‍ സൗകര്യമാണ് അകത്തുനില്‍ക്കുമ്പോള്‍. കളളും കഞ്ചാവും മൊബൈലുമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി നല്‍കുന്നുണ്ട് എന്നും  രമ ആരോപിച്ചു. നിയമസഭയില്‍ ഇതുസംബന്ധിച്ച് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം നല്‍കുന്നില്ലെന്നും രമ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Politics

'വംശഹത്യക്ക് ആഹ്വാനം ചെയ്ത ഒരു വ്യക്തിയുമായി സൗഹൃദത്തിനുള്ള സാധ്യത എവിടെയാണ്?'; എം.ബി രാജേഷിനെതിരെ ദീപാ നിശാന്ത്

More
More
Web Desk 6 days ago
Politics

ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു'; എം. ബി. രാജേഷിനെതിരെ വി. ടി. ബല്‍റാം

More
More
Web Desk 1 month ago
Politics

വി ഡി സതീശന്റെ കച്ചവടം കോണ്‍ഗ്രസ്, താന്‍ ജീവിക്കുന്നത് അധ്വാനിച്ച്- പി വി അന്‍വര്‍

More
More
Political Desk 1 month ago
Politics

രാഹുല്‍ ഗാന്ധി കേരളത്തില്‍; പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടല്‍

More
More
Web Desk 2 months ago
Politics

കോണ്‍ഗ്രസിനെ നയിക്കേണ്ടത് ജനാധിപത്യ ആദര്‍ശമുളളവരായിരിക്കണം- തുറന്നടിച്ച് മുല്ലപ്പളളി

More
More
Web Desk 2 months ago
Politics

സുധീരൻ എ ഐ സി സി അംഗത്വവും രാജിവെച്ചു

More
More