കെ സിയോട് കൂറുള്ളവര്‍ക്കാണ് സ്ഥാനം കിട്ടിയത്; അഭിനയരംഗത്തെങ്കില്‍ പാലോട് രവിക്ക് ഓസ്കാര്‍ കിട്ടിയേനെ - പി എസ് പ്രശാന്ത്

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എ ഐ സി സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പി എസ് പ്രശാന്ത് ആരോപിച്ചു. കെ സിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ സ്ഥാനമാനങ്ങള്‍ ലഭിച്ചിരിക്കുന്നത്. പാലക്കാട് ഡി സി സി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട എ തങ്കപ്പന്‍ ആ സ്ഥാനത്തേക്ക് നോമിനേറ്റു ചെയ്യപ്പെട്ടത് കെ സി വേണുഗോപാലുമായുള്ള ബന്ധമൊന്നുകൊണ്ടു മാത്രമാണെന്നും പി എസ് പ്രശാന്ത് ആരോപിച്ചു. കെ സിയുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍പില്‍ കെ സുധാകരന് പോലും ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. സുധാകരന് താന്‍ നല്‍കിയ വാക്കുപോലും പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന സിപിഎമ്മുമായി പോരാടി കോണ്‍ഗ്രസിന് ഈ നിലയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. പുതിയ ഡി സി സി ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടതിലൂടെ പാര്‍ട്ടി തെറ്റായ സന്ദേശമാണ് നല്‍കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതിയ പട്ടിക പ്രകാരം തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി നോമിനേറ്റു ചെയ്യപ്പെട്ട പാലോട് രവിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പി എസ് പ്രശാന്ത് നടത്തിയത്. പാലോട് രവിക്ക് പറ്റിയ തൊഴില്‍ അഭിനയമാണ്. അഭിനയ രംഗത്തായിരുന്നുവെങ്കില്‍ അദ്ദേഹം നന്നായി ശോഭിക്കുമായിരുന്നു. ഭരത് അവാര്‍ഡ് മുതല്‍ ഓസ്കാര്‍ വരേയുള്ള പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുമായിരുന്നുവെന്നും പി എസ് പ്രശാന്ത് പരിഹസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കുവേണ്ടി പ്രവര്‍ത്തിച്ചവരെ പാലോട് രവി ഭീഷണിപ്പെടുത്തി. താന്‍ മത്സരിച്ച്, മെച്ചപ്പെട്ട വോട്ടുനേടി തോറ്റ മണ്ഡലത്തില്‍ നടക്കുന്ന പരിപാടികളില്‍ നിന്ന് തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തി. കോണ്‍ഗ്രസില്‍ വിഭാഗീയത ഉണ്ടാക്കുന്ന നേതാവാണ്‌ പാലോട് രവി. അദ്ദേഹത്തെ പുറത്താക്കണമെന്നല്ല, പുതിയ അംഗീകാരങ്ങള്‍ നല്‍കരുത് എന്നാണ് താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പട്ടിക പുറത്തുവന്നപ്പോള്‍ അദ്ദേഹത്തെ ജില്ലാ അധ്യക്ഷനാക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്.  ഇപ്പോള്‍ താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്നത് അത്യന്തം വേദനയോടെയാണ്. പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും നെടുമങ്ങാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടിയായിരുന്ന പി എസ് പ്രശാന്ത് പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More