സിപിഎമ്മില്‍ തീരുമാനങ്ങളെടുക്കുന്നത് പിണറായി ഒറ്റയ്ക്കല്ല; ഇത് വ്യക്തികേന്ദ്രിത പാര്‍ട്ടിയല്ല - കോടിയേരി

തിരുവനന്തപുരം: സി പി എമ്മില്‍ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാപകമായ പ്രചാരവേല നടക്കുന്നുണ്ട്. വ്യക്തികേന്ദ്രിത പാര്‍ട്ടിയാണ് സി പി എം എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാതൃഭൂമി രാഷ്ട്രീയകാര്യ ലേഖകന്‍ ആര്‍ ശ്രീജിത്തുമായി നടത്തിയ അഭിമുഖത്തിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.  ഇത് ആസൂത്രിതമായ നീക്കമാണ്. പാര്‍ലമെന്ററി സ്ഥാനങ്ങളിലേക്കുള്ള അവസരം രണ്ടു ടേമായി ചുരുക്കാനുള്ള തീരുമാനം കൂട്ടായി കൈക്കൊണ്ടതാണ്. അത് മുഖ്യമന്ത്രിയുടെ തീരുമാനമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. ആ തീരുമാനം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌ ഐക്യകണ്ഠേനയാണ്‌ കൈകൊണ്ടത്. സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാനത്തെ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കിടയിലും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നില്ല. തങ്ങളോട് നേരത്തെ പറഞ്ഞില്ല എന്ന് കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ പരാതി പറഞ്ഞതായി വന്ന വാര്‍ത്തകള്‍ മാധ്യമങ്ങളുടെ പ്രചാരവേലയുടെ ഭാഗം മാത്രമാണ്.

രണ്ടു ടേം വ്യവസ്ഥയില്‍നിന്ന് ഉന്നത നേതാക്കള്‍ക്കും ജനപ്രീതിയുള്ള നേതാക്കള്‍ക്കും ഇളവ് നല്‍കേണ്ടതില്ല എന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നതായും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മില്‍ വിഭാഗീയത ഇല്ലാതായി. രണ്ടു ടേം വ്യവസ്ഥ നടപ്പാക്കിയതിലൂടെ 35 പുതുമുഖങ്ങളെ മത്സരരംഗത്ത് കൊണ്ടുവരാന്‍ കഴിഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിയ്ക്കകത്തുള്ളത് കൂട്ടായ നേതൃത്വമാണ്. രണ്ടു ടേം വ്യവസ്ഥ നേരത്തെ പാര്‍ട്ടിയ്ക്കകത്ത് ഉണ്ടായിരുന്നുവെന്നും എന്നാല്‍ ചിലര്‍ക്ക് ഇളവുകള്‍ നല്കാറുണ്ടായിരുന്നുവെന്നും കോടിയേരി പറഞ്ഞു. ഇത്തവണ ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചതിനു പിന്നില്‍ പാര്‍ട്ടി നേടിയ സംഘനാപരമായ കരുത്താണെന്നും കോടിയേരി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

''സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തുന്ന കാര്യം തന്റെ രോഗാവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് പാര്‍ട്ടിയുമായി കൂടിയാലോചിച്ച് തീരുമാനിക്കും. പാന്‍ക്രിയാസിലുള്ള അര്‍ബുദ ബാധയെതുടര്‍ന്ന് താന്‍ തന്നെയാണ് അവധിക്ക് അപേക്ഷിച്ചത്. ഇപ്പോള്‍ അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ കഴിയില്ല. തന്‍റെ രോഗാവസ്ഥയില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. പാന്‍ക്രിയാസിലാണ് രോഗബാധ എന്നതുകൊണ്ട് കൂടുതല്‍ ജാഗ്രതവേണമെന്ന മെഡിക്കല്‍ ഉപദേശമാണ് ലഭിച്ചത്. എന്നാല്‍ ശസ്ത്രക്രിയ വിജയിച്ചു. അപകടനില തരണം ചെയ്തതായാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. അനുബന്ധ ചികിത്സകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് - കോടിയേരി പറഞ്ഞു.  

Contact the author

Web Desk

Recent Posts

Web Desk 6 days ago
Politics

'വംശഹത്യക്ക് ആഹ്വാനം ചെയ്ത ഒരു വ്യക്തിയുമായി സൗഹൃദത്തിനുള്ള സാധ്യത എവിടെയാണ്?'; എം.ബി രാജേഷിനെതിരെ ദീപാ നിശാന്ത്

More
More
Web Desk 6 days ago
Politics

ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു'; എം. ബി. രാജേഷിനെതിരെ വി. ടി. ബല്‍റാം

More
More
Web Desk 1 month ago
Politics

വി ഡി സതീശന്റെ കച്ചവടം കോണ്‍ഗ്രസ്, താന്‍ ജീവിക്കുന്നത് അധ്വാനിച്ച്- പി വി അന്‍വര്‍

More
More
Political Desk 1 month ago
Politics

രാഹുല്‍ ഗാന്ധി കേരളത്തില്‍; പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടല്‍

More
More
Web Desk 2 months ago
Politics

കോണ്‍ഗ്രസിനെ നയിക്കേണ്ടത് ജനാധിപത്യ ആദര്‍ശമുളളവരായിരിക്കണം- തുറന്നടിച്ച് മുല്ലപ്പളളി

More
More
Web Desk 2 months ago
Politics

സുധീരൻ എ ഐ സി സി അംഗത്വവും രാജിവെച്ചു

More
More