'ആരും പേടിക്കരുത് അഫ്ഗാനിസ്ഥാനില്‍ ഒരു പ്രശ്‌നവുമില്ല'; അവതാരകനെ തോക്കുചൂണ്ടി പറയിപ്പിച്ച് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സാഹചര്യം സമാധാനപരമാണെന്ന് പ്രചരിപ്പിക്കാന്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി താലിബാന്‍ തീവ്രവാദികള്‍. താലിബാന്‍ ഒരു ചാനലിന്റെ ഓഫീസില്‍ കയറി 'ഇവിടെ ഒരു പ്രശ്‌നവുമില്ല ആരും പേടിക്കേണ്ടതില്ല' എന്ന് തോക്കുചൂണ്ടി പറയിപ്പിക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക മസിഹ് അലിനെജാദാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. താലിബാന്‍ തീവ്രവാദികള്‍ അവതാരകനുപിന്നില്‍ തോക്കുചൂണ്ടിനില്‍ക്കുന്നതും പേടിച്ചരണ്ട അവതാരകന്‍ രാജ്യത്ത് ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് പറയുന്നതും വീഡിയോയില്‍ കാണാം.

അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിനുപിന്നാലെ താലിബാന്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം താലിബാന്‍ കാബൂളില്‍ ടോളോ ന്യൂസ് റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും ആക്രമിക്കുകയും ക്യാമറ തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. കാബൂളിലും നങ്കര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദിലും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയ ആദ്യ ആഴ്ച്ചയില്‍ തന്നെ അഫ്ഗാനിലെ മാധ്യമപ്രവര്‍ത്തകരുടെയും അവരുടെ ബന്ധുക്കളുടെയും വീടുകള്‍ താലിബാന്‍ റെയ്ഡ് ചെയ്ത് നിരവധിപേരേ വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More