വിശാലമായ ചര്‍ച്ച നടന്നു - കെ. സുധാകരനെ പിന്തുണച്ച് കെ. മുരളീധരന്‍ എംപി

ഡല്‍ഹി: "വളരെ മെച്ചപ്പെട്ട പട്ടികയാണ് ഇത്തവണത്തേത്. എക്കാലത്തെക്കാളും വിശാലമായ ചര്‍ച്ചയാണ് നടന്നത്. കെപിസിസിയുടെ മുന്‍ പ്രസിഡന്‍റുമാര്‍, ലോക്സഭാംങ്ങള്‍, നിയമസഭാംഗങ്ങള്‍ തുടങ്ങി എല്ലാവരുമായി വിശദമായ ചര്‍ച്ച നടന്നു. പിന്നീട് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി പേരുകളില്‍ മാറ്റങ്ങള്‍ വരുത്തി"- പുതിയ ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടിക പ്രഖ്യാപിച്ചതിനു ശേഷമുണ്ടായ നേതാക്കളുടെ പൊതു പ്രസ്താവനകളില്‍ പ്രതികരിച്ചു സംസാരിക്കുകയായിരുന്നു മുന്‍ കെപിസിസി പ്രസിഡന്‍റ് കെ. മുരളീധരന്‍.

മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവും മുന്‍ കെപിസിസി പ്രസിഡന്‍റുമായ രമേശ്‌ ചെന്നിത്തല തുടങ്ങിയവര്‍ ലിസ്സ്റ്റില്‍ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കെ. മുരളീധരന്‍ പട്ടികയേയും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെയും പിന്തുണച്ചുകൊണ്ട് രംഗത്തുവന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതിയ ഡിസിസി അദ്ധ്യക്ഷപ്പട്ടികയില്‍ വന്നവര്‍ എല്ലാവരും മികച്ചവരാണ്. മികച്ച ജനകീയ മുഖമുള്ളവരാണ്. ഉദ്ദേശിച്ച പോലെ പട്ടിക ഒരുകാലത്തും വരാറില്ല. പോരായ്മകളുണ്ടെങ്കില്‍ ആലോചിക്കാം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.

ചര്‍ച്ച നടത്തിയിട്ടില്ല എന്ന് പറയുന്നതില്‍ വല്യ കഴമ്പൊന്നുമില്ല. രാഹുല്‍ ഗാന്ധി എല്ലാവരേയും കാണുകയും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More