കൊവിഡിന്‍റെ രണ്ട് തരംഗങ്ങളെയും കേരളം വിജയകരമായി നേരിട്ടു - വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം: കൊവിഡിന്റെ രണ്ട് തരംഗങ്ങളെയും കേരളം വിജയകരമായി നേരിട്ടുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. മൂന്നാം തരംഗം വരികയാണെങ്കില്‍ നേരിടാനുളള ആരോഗ്യസംവിധാനങ്ങള്‍ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.

രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം കൂടി. പതിനെട്ട് വയസുകഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതാണ് പ്രധാന ദൗത്യം. പതിനെട്ട് വയസിനുതാഴെയുളളവര്‍ക്ക് വാക്‌സിന്‍ നല്‍കാത്തതുകൊണ്ട് അവരില്‍ രോഗം പടരാനുളള സാധ്യത കൂടുതലാണ്. അവര്‍ക്കായി പീടിയാട്രിക് ചികിത്സാ സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നുണ്ട് എന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഞായറാഴ്ച്ച ലോക്ക്ഡൗണ്‍ എന്ന തീരുമാനം കൂട്ടായി എടുത്തതാണ്. ബ്രേക്ക് ദ ചെയിന്‍ എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. തുടര്‍ച്ചയായി ആളുകള്‍ പുറത്തിറങ്ങുന്നത് തടയാനാണ് ഞായറാഴ്ച്ചകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. എത്രനാള്‍ ഇതുതുടരുമെന്ന കാര്യം കൊവിഡ് അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് 32,801 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. 20,313 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. മലപ്പുറം, തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്.

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 8 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 10 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 10 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 13 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More